ആലപ്പുഴ: കര്‍ഷക തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് സംസ്ഥാന വിദ്യാഭ്യാസ അവാര്‍ഡ് വിതരണത്തിനായി അപേക്ഷ ക്ഷണിച്ചു. 2014 അധ്യയന വര്‍ഷത്തെ എസ്എസ്എല്‍സി പരീക്ഷയില്‍ ഉയര്‍ന്ന വിജയം നേടിയ കുട്ടികള്‍ക്കാണ് അവാര്‍ഡ് നല്‍കുന്നത്. കര്‍ഷക തൊഴിലാളി ക്ഷേമനിധിയില്‍ അംഗങ്ങളായ തൊഴിലാളികളുടെ മക്കള്‍ക്കാണ് അവാര്‍ഡിന് അര്‍ഹത.
മുഴുവന്‍ വിഷയത്തിലും എ പ്ലസ് ലഭിച്ച വിദ്യാര്‍ഥികള്‍ക്ക് ബോര്‍ഡ് വക ഉപഹാരവും അവാര്‍ഡ് തുകയും നല്‍കും. ഈ സാമ്പത്തിക വര്‍ഷം 50 ലക്ഷം രൂപ വിദ്യാഭ്യാസ അവാര്‍ഡ് ഇനത്തില്‍ വിതരണം ചെയ്യുന്നതിനാണ് നിശ്ചയിച്ചിട്ടുള്ളതെന്ന് ചെയര്മാന് കെ.ടി. ഇതിഹാസ് പറഞ്ഞു.
അര്‍ഹരായ വിദ്യാര്‍ഥികള്‍ക്ക് ജൂണ്‍ 20 വരെ അതത് ജില്ലാ വെല്‍ഫെയര്‍ ഫണ്ട് ഓഫീസര്‍ മുമ്പാകെ ആവശ്യമായ രേഖകള്‍ സഹിതം നേരിട്ട് അപേക്ഷ നല്‍കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: