കൊച്ചി : ഡെല്‍ ഇന്ത്യയുടെ ചാനല്‍ തലവനായി അനില്‍ സേഥി നിയമിതനായി. ഡെല്ലിന്റെ നിലവിലുള്ളതും പുതിയതുമായ ചാനല്‍ പങ്കാളിത്തങ്ങള്‍ ശക്തിപ്പെടുത്തുകയും വിപണി വിപുലമാക്കുകയുമാണ് അനില്‍ സേഥിയുടെ ദൗത്യം.
കമ്പ്യൂട്ടിംഗ് ഡിവൈസുകള്‍, സ്റ്റോറേജ്, സെര്‍വറുകള്‍, നെറ്റ്വര്ക്കിംഗ്, സോഫ്റ്റ്വെയര് സേവനങ്ങള്‍ എന്നിവയിലുള്ള നെറ്റ്വര്‍ക്ക് ശൃംഖല വികസിപ്പിക്കുന്നതിലായിരിക്കും അനില്‍ ശ്രദ്ധ കേന്ദ്രീകരിക്കുക.
പി ആന്‍ഡ് എല്‍ മാനേജ്മെന്റ്, ബിസിനസ് സ്ട്രാറ്റജി, ഓപ്പറേഷന്‍സ് എക്സലന്‍സ്, ചാനല്‍ മാനേജ്മെന്റ്, പ്രത്യക്ഷ-പരോക്ഷ വിപണന രംഗത്തെ നേതൃപാടവം എന്നിവയില്‍ 24 വര്‍ഷത്തെ പരിചയസമ്പത്ത് അനിലിനുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: