കൊച്ചി: എറണാകുളത്തിന്റെ വികസനത്തിന് മേയറും കോര്പ്പറേഷന് ഭരണവും വിലങ്ങുതടിയായി നില്‍ക്കുകയാണെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ. പി.ജെ. തോമസ് പറഞ്ഞു. മേയര്‍ രാജിവെക്കണമെന്നാവശ്യപ്പെട്ട് യുവമോര്‍ച്ച എറണാകുളം മേഖലാ കമ്മറ്റി സംഘടിപ്പിച്ച കോര്പ്പറേഷന് ഓഫീസ് മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എംഎല്‍എയും ഡപ്യൂട്ടി മേയറും വരെ ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്.
കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ നഗരവികസനത്തിനുവേണ്ടി അനുവദിച്ച തുക പോലും ഉപയോഗപ്പെടുത്താന്‍ കഴിയാത്തവര്‍ക്ക് ഭരണത്തില്‍ തുടരാനുള്ള ധാര്‍മ്മിക അവകാശമില്ല, അദ്ദേഹം പറഞ്ഞു.
യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ് ശ്രീകാന്ത് ശ്രീധരന് അധ്യക്ഷത വഹിച്ചു. ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി എം.എന്‍. മധു, വൈസ് പ്രസിഡന്റ് കെ.പി. രാജന്, പി.ബി. സുജിത്, ബാബുരാജ് തച്ചേത്ത്, യുവമോര്‍ച്ച നേതാക്കളായ ജീവന്‍ലാല്‍ രവി, ലിബിന്, അഭിലാഷ്, ശൈലേഷ്കുമാര്‍, പി.എസ്. സ്വരാജ്, വേദരാജ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: