കൊച്ചി: കൊച്ചി കോര്പ്പറേഷന് ഭരണസമിതി ദിവസംതോറും പരാജയം വിളിച്ചറിയിച്ചു കൊണ്ടിരിക്കുകയാണെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ.പി.ജെ.തോമസ്. നഗരവവികസനത്തിനുവേണ്ടി അനുവദിച്ച ഫണ്ടില്‍ 302 കോടി രൂപ പാഴാക്കിക്കളഞ്ഞു എന്നത് ഗുരുതരമായ വീഴ്ചയാണ്. മേയര്‍ സംസ്ഥാന സര്‍ക്കാരുമായി സഹകരിക്കാത്തതുകൊണ്ട് കോര്‍പ്പറേഷനുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കാനുദ്ദേശിച്ച പല പദ്ധതികളും അവതാളത്തിലായി എന്ന് എറണാകുളം എംഎല്‍എ നേരത്തെ പ്രസ്താവിച്ചിരുന്നു. മേയറും ജിസിഡിഎ ചെയര്‍മാനുമായുള്ള ശീതസമവവും വികസനം മന്ദഗതിയിലാക്കി. നരേന്ദ്രമോദിയുമായി വേദി പങ്കിടാന്‍ പോലും തയ്യാറാകാത്ത മേയര്‍ക്ക് എത്ര കണ്ട് കേന്ദ്രസഹായം നേടി എടുക്കാന്‍ കഴിയും എന്നതിലും സംശയമുണ്ട്. നഗരവികസനത്തിനു വേഗത പകരേണ്ടതിനു പകരം അതിനെ പിന്നോട്ടടിക്കുകയാണ് മേയര്‍ ചെയ്യുന്നത്. ഈ പരാജയത്തിന്റെ ഉത്തരവാദിത്വത്തില്‍ നിന്നും യുഡിഎഫിന് ഒഴിഞ്ഞുമാറാനാവില്ലെന്നും പി.ജെ.തോമസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: