അങ്കമാലി: ജനാധിപത്യ വ്യവസ്ഥിതിയില്‍ ഭരിക്കുന്ന പാര്‍ട്ടിയുടെ നയങ്ങള്‍ നടപ്പിലാക്കാന്‍ ബാധ്യതപ്പെട്ട സര്‍ക്കാര്‍ സംവിധാനമാണ് പോലീസെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയുടെ ചട്ടുകമായി പ്രവര്‍ത്തിക്കരുതെന്ന് കെ.വി.തോമസ് എംപി അഭിപ്രായപ്പെട്ടു. സാമൂഹിക വിഷയങ്ങളില്‍ ബന്ധപ്പെട്ട് മെച്ചപ്പെട്ട പ്രവര്‍ത്തനം കാഴ്ചവെക്കാന്‍ പോലീസിന് കഴിയണം. കേരളാ പോലീസ് അസോസിയേഷന്റെ 31-ാം സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് ‘സാമൂഹ്യാന്തരീക്ഷവും നീതിനിര്‍വഹണത്തിലെ വെല്ലുവിളികളും’ എന്ന വിഷയത്തില്‍ സംഘടിപ്പിച്ച സെമിനാര്‍ ഉദ്ഘാടനംചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മാധ്യമങ്ങള്‍ക്ക് രാഷ്ട്രീയ പ്രവര്‍ത്തകരെ വിമര്‍ശിക്കാമെന്നും എന്നാല്‍ മോശമായി കളിയാക്കുന്ന രീതി ഭൂഷണമല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സംസ്ഥാന പ്രസിഡന്റ് പി.ഡി. ഉണ്ണിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സെമിനാറില്‍ കേരള പോലീസ് ഹൗസിംഗ് കണ്‍സ്ട്രക്ഷന്‍ കോര്പ്പറേഷന് എംഡി അലക്സാണ്ടര്‍ ജേക്കബ്, ഇന്റലിജന്‍സ് ഡിഐജി പി. വിജയന്, സംസ്ഥാന ജനറല്‍ സെക്രട്ടറി ജി.ആര്. അജിത്ത്, മാത്യു പി. പോള്‍, പി.ടി. അജിത്ത്കുമാര്‍, ജേക്കബ് പുന്നൂസ്, പി. ശ്രീരാമകൃഷ്ണന് എംഎല്‍എ എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: