മുസാഫര്‍നഗര്‍: യുപിയിലെ മുസാഫര്‍നഗര്‍ ജില്ലയില്‍ 17-കാരിയെ തോക്കിന്മുനയില് മൂന്നു യുവാക്കള്‍ ചേര്‍ന്ന് കൂട്ടമാനഭംഗത്തിനിരയാക്കി. ഖേരി ഫിറോസാബാദ് ഗ്രാമത്തില്‍ ശനിയാഴ്ചയാണ് സംഭവം. വീടിനു സമീപത്തുനിന്ന് കുട്ടിയെ തട്ടിക്കൊണ്ടുപോയ യുവാക്കള്‍ അടുത്തുള്ള കാട്ടില്‍ വച്ച് തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തിയ ശേഷം മാനഭംഗത്തിനിരയാക്കുകയായിരുന്നു.
സംഭവം പുറത്തുപറഞ്ഞാല്‍ കൊന്നുകളയുമെന്ന് യുവാക്കള്‍ കുട്ടിയെ ഭീഷണിപ്പെടുത്തി. വീട്ടിലെത്തിയ കുട്ടി പിതാവിനോടു സംഭവം വിവരിച്ചതിനെ തുടര്‍ന്ന് മാതാപിതാക്കള്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. സംഭവത്തെ തുടര്‍ന്ന് ഒളിവില്‍ പോയ യുവാക്കള്‍ക്കെതിരേ കേസെടുത്ത പോലീസ് അന്വേഷണം ആരംഭിച്ചു. കുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: