പൊന്‍കുന്നം: പൊന്‍കുന്നത്ത് ജന്മഭൂമിയുടെ സബ് ബ്യൂറോ പ്രവര്‍ത്തനമാരംഭിച്ചു. വാഴൂര്‍ തീര്‍ത്ഥപാദാശ്രമം കാര്യദര്‍ശി ഗരുഡധ്വജാനന്ദ തീര്‍ത്ഥപാദ സ്വാമികള്‍ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം നിര്‍വ്വഹിച്ചു. സ്വദേശ് ആഡിറ്റോറിയത്തില്‍ നടന്ന സമ്മേളനം ചിറക്കടവ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി. കെ. രാമചന്ദ്രന് നായര്‍ ഉദ്ഘാടനം ചെയ്തു. ആര്‍എസ്എസ് പൊന്‍കുന്നം താലൂക്ക് സംഘചാലക് പി. രവീന്ദ്രന് പുന്നാംപറമ്പില്‍ സമ്മേളനത്തില്‍ അധ്യക്ഷത വഹിച്ചു. ജന്മഭൂമി മാനേജിങ് ഡയറക്ടര്‍ എം. രാധാകൃഷ്ണന് മുഖ്യപ്രഭാഷണം നടത്തി. ഗരുഡധ്വജാനന്ദ തീര്‍ത്ഥപാദ സ്വാമികള്‍ അനുഗ്രഹ പ്രഭാഷണം നടത്തി.
ജന്മഭൂമി ഡയറക്ടും ബിജെപി ജില്ലാ പ്രസിഡന്റുമായ ഏറ്റുമാനൂര്‍ രാധാകൃഷ്ണന് ആമുഖപ്രഭാഷണം നടത്തി. പൊന്‍കുന്നം പ്രസ് സെന്റര്‍ വൈസ് പ്രസിഡന്റ് എം. എസ്. വിജയകുമാര്‍, ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി എന്‍. ഹരി, കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലം പ്രസിഡന്റ് കെ. ജി. കണ്ണന്, ലേഖകന്‍ സി. ആര്. ശ്യാം പ്രസംഗിച്ചു.
ജന്മഭൂമി ന്യൂസ് എഡിറ്റര്‍ കെ. ഡി. ഹരികുമാര്‍, യൂണിറ്റ് ഡവലപ്മെന്റ് മനേജര്‍ എം. വി. ഉണ്ണികൃഷ്ണന്, ആര്‍എസ്എസ് പൊന്‍കുന്നം ജില്ലാ സഹകാര്യവാഹ് കെ. പി. സുരേഷ്, പൊന്‍കുന്നം താലൂക്ക് സഹകാര്യവാഹ് കെ. ജി. രാജേഷ്, ഹിന്ദു ഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി ഇ.എസ്. ബിജു, സംസ്ഥാന സെക്രട്ടറി ആര്. എസ്. അജിത്, ഗ്രാമപഞ്ചായത്തംഗങ്ങളായ വി. എന്‍. മനോജ്, വി. ജി. റെജി, മണി രാജു, ഉഷാ കൃഷ്ണപിള്ള, ജന്മഭൂമി പ്രവര്‍ത്തകരായ ആര്. ഹരിലാല്‍, സുഭാഷ് വാഴൂര്‍, ബിജെപി, ബിഎംഎസ്, സേവാഭാരതി, ബാലഗോകുലം, വിശ്വഹിന്ദുപരിഷത്ത്, ഹിന്ദുഐക്യവേദി എന്നിവയുടെ ഭാരവാഹികള്‍ തുടങ്ങി ഒട്ടേറെപേര്‍ സമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: