ന്യൂദല്‍ഹി: നരേന്ദ്രമോദിയുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ താരലോകത്തുനിന്നുള്ള പ്രമുഖരും പങ്കെടുക്കും. അമിതാഭ്ബച്ചന്, രജനീകാന്ത്, സല്മാന് ഖാന്, ഗായിക ലതാ മങ്കേഷ്ക്കര്‍ തുടങ്ങിയ പ്രശസ്തര്‍ ചടങ്ങില്‍ പങ്കെടുക്കുമെന്ന് ബിജെപി വൃത്തങ്ങള്‍ അറിയിച്ചു.
2,500 ഓളം അതിഥികളെയാണ് തിങ്കളാഴ്ച നടക്കുന്ന ചടങ്ങിലേക്ക് ക്ഷണിച്ചിരിക്കുന്നത്. ലോക്സഭയിലേയും രാജ്യസഭയിലേയും മുഴുവന്‍ അംഗങ്ങളും ചടങ്ങില്‍ പങ്കെടുക്കും. മുന്‍ പ്രസിഡന്റുമാരായ പ്രതിഭാപാട്ടീല്‍, എ.പി.ജെ. അബ്ദുല്‍കലാം, മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ് എന്നിവരും പങ്കെടുക്കും.
മോദിയുടെ അമ്മ ഹീരാബെന്‍, അദ്ദേഹത്തിന്റെ സഹോദരങ്ങള്‍, ഗുജറാത്തില്‍ നിന്നുള്ള ബിജെപി നേതാക്കള്‍, മന്ത്രിമാര്‍, എംഎല്‍എമാര്‍ എന്നിവര്‍ക്കുപുറമെ ആര്‍എസ്എസിന്റെ മുതിര്‍ന്ന ഭാരവാഹികളും ചടങ്ങിനെത്തും. ഒരു ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ സത്യപ്രതിജ്ഞാ ചടങ്ങിന് ആദ്യമായി സാര്‍ക്ക് രാജ്യത്തലവന്മാര് പങ്കെടുക്കുന്നു എന്ന പ്രത്യേകതയും മോദിയുടെ സത്യപ്രതിജ്ഞക്കുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: