കോഴിക്കോട്: മദ്രസാ അധ്യാപകര്‍ക്കുള്ള ക്ഷേമനിധിയില്‍ അംഗങ്ങളായവര്‍ക്ക് ഭവന നിര്‍മ്മാണത്തിനായി രണ്ട് ലക്ഷം രൂപ പലിശരഹിത വായ്പയായി നല്‍കുമെന്ന് ന്യൂനപക്ഷ- നഗരകാര്യ വകുപ്പ് മന്ത്രി മഞ്ഞളാംകുഴി അലി പറഞ്ഞു. കോഴിക്കോട് കാലിക്കറ്റ് ടവറില്‍ ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കുള്ള വായ്പാ വിതരണവും സംരംഭകത്വ പരിശീലനവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. ന്യൂനപക്ഷക്ഷേമ വകുപ്പിന്റെ ജില്ലാതല ഓഫീസുകള്‍ ഉടന്‍ പ്രവര്‍ത്തനം തുടങ്ങും. സാധാരണക്കാരായ ന്യൂനപക്ഷ വിഭാഗക്കാര്‍ക്ക് സാമ്പത്തികവും വിദ്യാഭ്യാസപരവുമായ ഉയര്‍ച്ചക്കായി സര്‍ക്കാര്‍ സ്വീകരിച്ചിട്ടുള്ള നടപടികള്‍ വലിയ വിജയം നേടിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ന്യൂനപക്ഷ വിദ്യാര്‍ഥികള്‍ക്കായുള്ള കോച്ചിംഗ് സെന്ററുകളുടെ പ്രവര്‍ത്തനത്തിനും മികച്ച ഫലം ഉണ്ടായിട്ടുണ്ട്. ന്യൂനപക്ഷ വിഭാഗക്കാര്‍ക്കായുള്ള വായ്പാ വിതരണം അമിതപലിശയ്ക്ക് പണം കൊടുക്കുന്നവരില്‍ നിന്നും അവരെ രക്ഷിക്കുമെന്നും മന്ത്രി അവകാശപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: