കടുത്തുരുത്തി: ബ്ലേഡ് സംഘങ്ങളെ പിടികൂടുന്നതിന്റെ ഭാഗമായി പൊലീസ് നടത്തിയ റെയ്ഡില്‍ ഒരാള്‍ അറസ്റ്റില്‍. ഇയാളുടെ വീട്ടില്‍ നിന്നും വിലമതിക്കുന്ന രേഖകളും പൊലീസ് പിടിച്ചെടുത്തു. വെള്ളൂര്‍ അറുനൂറ്റിമംഗലം ചുളിയിലികോട്ട് ബാബു (കുരുവിള) ആണ് പിടിയിലായത്.
വിവിധ സ്ഥലങ്ങളില്‍ നടത്തിയ റെയ്ഡിന്റെ ഭാഗമായുള്ള പരിശോധനയിലാണ് ബാബു പിടിയിലായത്. വിലമതിക്കുന്ന രേഖകള്‍ വാങ്ങിയ ശേഷമാണ് ബാബു പണം നല്‍കിയിരുന്നതെന്ന് റെയ്ഡിനു നേതൃത്വം നല്കിയ കടുത്തുരുത്തി സിഐ എം. കെ ബിനുകുമാര്‍ പറഞ്ഞു. പൊലീസ് നടത്തിയ പരിശോധനയില്‍ അഞ്ച് വാഹനങ്ങളുടെ ആര്‍സി ബുക്കുകള്‍, രണ്ട് ബ്ലാങ്ക് ചെക്കുകള്‍, രണ്ട് മുദ്രപത്രങ്ങള്‍ എന്നിവ പിടിച്ചെടുത്തു. ബാബുവിന്റെ പണമിടപാടിനെപ്പറ്റി രഹസ്യ വിവരം ലഭിച്ചിരുന്നതായി പൊലീസ് പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ ബാബുവിനെ റിമാന്റു ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: