കോട്ടയം: സംസ്ഥാനത്തെ സര്‍വ്വകലാശാലകളില്‍ പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗങ്ങളില്‍ നിന്നുള്ള അഭ്യസ്തവിദ്യരെ വൈസ് ചാന്‍സിലര്‍മാരായി നിയമിക്കുന്നതിന് സര്‍ക്കാര്‍ തയ്യാറാകണമെന്ന് എസ് സി എസ് ടി എംപ്ലോയിസ് ഫെഡറേഷന് ആവശ്യപ്പെട്ടു.
കേരളത്തിലെ 13 സര്‍വ്വകലാശാലകളില്‍ നാളിതുവരെയായിട്ടും വൈസ് ചാന്‍സിലര്‍, പ്രോ-വൈസ് ചാന്‍സിലര്‍, രജിസ്ട്രാര്‍ പദവികളില്‍ എസ്സി എസ്ടി അംഗങ്ങളെ പരിഗണിക്കുകയോ നിയമിക്കുകയോ ചെയ്തിട്ടില്ല. സംവരണതത്വം പത്തിലൊന്നാണെങ്കിലും പാലിക്കപ്പെടാറില്ലെന്നും ഫെഡറേഷന് കുറ്റപ്പെടുത്തി.
സംസ്ഥാനത്ത് എം.ജി, കൊച്ചിന് സര്‍വ്വകലാശാലകളില്‍ ഉണ്ടാവുന്ന വൈസ് ചാന്‍സിലര്‍ ഒഴിവുകളില്‍ പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍ നിന്നുള്ളവരെ നിയമിക്കണമെന്നും എസ്സി എസ്ടി എംപ്ലോയിസ് ഫെഡറേഷന് സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: