ചങ്ങനാശേരി: കുദ്രോളി ക്ഷേത്ര ദര്‍ശനം കഴിഞ്ഞ് പിതാവിനൊപ്പം മംഗലാപുരത്തു നിന്നും മലബാര്‍ എക്സ്പ്രസ്സില്‍ (ട്രെയിന്‍ നമ്പര്‍ 16630 ) എസ്സ് 3 റിസര്‍വേഷന്‍ കമ്പാര്‍ട്ട്മെന്റില്‍ യാത്ര ചെയ്തിരുന്ന യുവതിയുടെ ഒരു പവന്‍ന്റെ മാല മോഷ്ട്ടിക്കപെട്ടു. ചങ്ങനാശേരി പുഴവാത് ലക്ഷ്മീപുരത്ത് സജീവ് കൂട്ടുമ്മേലിന്റെ മകള്‍ അശ്വതിയുടെ മാലയാണ് നഷ്ടപെട്ടത്. ഇന്നലെ വെളുപ്പിനെ 3.20 നു വരെ മാല കഴുത്തില്‍ ഉണ്ടായിരുന്നതായി അശ്വതി പറഞ്ഞു. എറണാകുളത്തിനും, ചങ്ങനാശേരിക്കും മദ്ധ്യേയാണ് മാല മോഷണം പോയത്. ഇത് സംബന്ധിച്ച് ചങ്ങനാശേരി റെയില്‍വേ സ്റ്റേഷന് മാസ്റ്റര്‍ക്കും, കോട്ടയം റെയില്‍വേ പോലീസിനും പരാതിനല്‍കിയിട്ടുണ്ട്.
ട്രെയിനുകളിലെയും, റെയില്‍വേ സ്റ്റേഷനുകളിലെയും മോഷണം ഇപ്പോള്‍ ഒരു നിത്യ സംഭവമാണെന്നു കോട്ടയം റെയില്‍വേ പോലീസ് സബ് ഇന്‍സ്പെക്ടര്‍ എം.പി. കൃഷ്ണമൂര്‍ത്തി പറഞ്ഞു. റിസര്‍വേഷന്‍ ഇല്ലാത്ത ധാരാളം യാത്രക്കാര്‍ എസ് 3 കോച്ചില്‍ ഉണ്ടായിരുന്നതായും, രാത്രി കാലങ്ങളില്‍ റിസര്‍വേഷന്‍ ഇല്ലാത്തയാത്രക്കാരെ കര്‍ശനമായി നിയന്ത്രിക്കണമെന്നും, മോഷണം തടയാന്‍ ഒരു പരിധിവരെ ഇത് സഹായിക്കുമെന്നും സജീവ് കൂട്ടുമ്മേല്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: