കൊച്ചി: തപസ്യ കലാ സാഹിത്യ വേദി പുതിയ തലമുറയിലെ യുവാക്കളെ പങ്കെടുപ്പിച്ച് കവിത, കഥ, നാടകം, നൃത്തം എന്നിവയില്‍ സെമിനാറുകളും ശില്പശാലകളും നടത്തുന്നു.ഇതിന്റെ ഭാഗമായി അഖില കേരള ദ്വിദിന ചിത്രകലാ ശില്പശാല മെയ് 31, ജൂണ്‍ 1 തിയതികളില്‍ തപസ്യ സംഘടിപ്പിക്കുന്നുണ്ട്.
എറണാകുളം തേവയ്ക്കലുള്ള പൊന്നക്കുടം തറവാടാണ് വേദിയാവുന്നത്. എം. വി. ദേവന് അനുസ്മരണവും പ്രശസ്ത തീയ്യാട്ടു കലാകാരനായ തീയ്യാടി രാമന് നമ്പ്യാരുടെ കളമെഴുത്ത് പ്രദര്‍ശവും ശില്പശാലയോടനുബന്ധിച്ച് നടക്കുന്നതാണ്. ചിത്രകലാരംഗത്തെ പ്രമുഖരായ പ്രൊഫ. കാട്ടൂര്‍ നാരായണപ്പിള്ള, കെ. സി. ചിത്രഭാനു, കെ. കെ. വാര്യര്‍, ടി. കലാധരന്‍, വിനോദ് പട്ടാണിപ്പാറ, സാജു തുരുത്തേല്‍ തുടങ്ങിയവര്‍ ശില്പശാലക്ക് നേതൃത്വം നല്‍കും.
വിശദ വിവരങ്ങള്‍ക്ക് ടി. കൃഷ്ണകുമാര്‍(കണ്‍വീനര്‍) 94472 52450, പി. കെ. രാമചന്ദ്രന് (ജന. സെക്രട്ടറി, തപസ്യ) 98470 74980 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: