തിരുവനന്തപുരം: കേരളത്തിലെ രാഷ്ട്രീയ സാഹചര്യം മനസിലാക്കാന്‍ പരാജയപ്പെട്ടുവെന്ന് സിപിഎം അവലോകന റിപ്പോര്‍ട്ട്. സംസ്ഥാന സമിതിയില്‍ അവതരിപ്പിച്ച ലോക്സഭാ തെരഞ്ഞെടുപ്പിനെക്കുറിച്ചുള്ള അവലോകനാ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്.
ജാതി, സാമുദായിക സംഘടനകള്‍ യുഡിഎഫിന് അനുകൂലമായി നിലപാടെടുത്തതും പുതിയ വോട്ടര്‍മാരെ ആകര്‍ഷിക്കാന്‍ കേരളത്തില്‍ പാര്‍ട്ടിക്ക് കഴിയാത്തതും തോല്‍വിക്ക് കാരണമായതായി സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന് അവതരിപ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
ദേശീയ തലത്തില്‍ പാര്‍ട്ടി നേരിട്ട പ്രശ്നങ്ങളെക്കുറിച്ച് എസ്. രാമചന്ദ്രന് പിള്ള റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സംസ്ഥാനങ്ങളില്‍ സഖ്യം ഉണ്ടാക്കാന്‍ കഴിയാതെ പോയതാണ് ദേശീയ തലത്തിലെ ദയനീയ തോല്‍വിയ്ക്കു കാരണമായി രാമചന്ദ്രന് പിളളയുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: