കോട്ടയം: സിപിഎം സംസ്ഥാന സെക്രട്ടറിയും പോളിറ്റ്ബ്യൂറോ മെമ്പറുമായ പിണറായി വിജയനെ ഗൂഗിള്‍ അപമാനിക്കുന്നു. ഗൂഗിള്‍ സേര്‍ച്ചില്‍ ‘ചെറ്റ’ എന്ന് മലയാളത്തില്‍ രേഖപ്പെടുത്തിയാല്‍ ലഭിക്കുന്ന ആദ്യ ചിത്രങ്ങള്‍ സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്റേതാണ്. ഗൂഗിളിന്റെ ഈ നടപടിയ്ക്കെതിരെ പ്രതിഷേധം വ്യാപകമാണ്.
ഇന്റര്‍നെറ്റ് തെരച്ചില്‍, വെബ് അധിഷ്ഠിത സേവനം, വെബ്സൈറ്റ് പരസ്യം എന്നീ രംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന അമേരിക്കന്‍ കമ്പനിയാണ് ഗൂഗിള്‍. ലോകത്തിലെ ഏറ്റവും വിശാലമായ ഇന്റര്‍നെറ്റ് തെരച്ചില്‍ സംവിധാനമാണ് ഗൂഗിളെന്നാണ് അവര്‍ അവകാശപ്പെടുന്നത്. അറിവുകള്‍ ശേഖരിച്ച് സാര്‍വ്വ ദേശീയമായി ലഭ്യമാക്കുക എന്നതാണ് ഗൂഗിളിന്റെ പ്രഖ്യാപിത ലക്ഷ്യമെന്നും അവര്‍ സ്വയം സാക്ഷ്യപ്പെടുത്തുന്നു.
വിവിധ തെരച്ചില്‍ ഉപകരണങ്ങളിലൂടെ ഇരുപത് കോടിയില്‍പ്പരം അന്വേഷണങ്ങളാണ് പ്രതിദിനം ഗൂഗിളിലെത്തുന്നത്.ഇത്രയും പേര് സന്ദര്‍ശിക്കുന്ന ഗൂഗിളില്‍ കേരളത്തിലെ പ്രമുഖനായ പൊതുപ്രവര്‍ത്തകന്റെ ചിത്രം തെറ്റിദ്ധാരണ ഉളവാക്കുന്ന പരാമര്‍ശത്തോടൊപ്പം ചേര്‍ത്തത് ഒരുതരത്തിലും ന്യായീകരിക്കാനാവില്ലെന്നാണ് ജനപക്ഷം.
‘ചെറ്റ’ എന്ന വാക്കിനൊപ്പം ചേര്‍ത്ത ചിത്രങ്ങളിലൂടെ സഞ്ചരിച്ചാല്‍ വിവിധ വെബ് സൈറ്റുകളില്‍ എത്തിച്ചേരാം. കൂടുതല്‍ ചിത്രങ്ങള്‍ തിരഞ്ഞാല്‍ പിണറായി വിജയനൊപ്പം മറ്റ് പല നേതാക്കളുടെയും ചിത്രങ്ങളും തെളിയും. എന്നാല്‍ ആദ്യമെത്തുന്നത് സിപിഎം സംസ്ഥാന സെക്രട്ടറിയുടെ ചിത്രമാണ്.
കെ.ജി. മധുപ്രകാശ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: