ന്യൂദല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ വിവിധ വകുപ്പുകള്‍ പ്രവര്‍ത്തിക്കുന്ന ശാസ്ത്രി ഭവനില്‍ തീപിടുത്തം. രാവിലെ പത്തുമണിയോടെയാണ് കെട്ടിടത്തിന്റെ ഏഴാം നിലയില്‍ തീപിടുത്തമുണ്ടായത്.
വാര്‍ത്ത വിതരണമന്ത്രാലയവും,വനിതശിശുക്ഷേമ വകുപ്പുമാണ് ഏഴാം നിലയില്‍ പ്രവര്‍ത്തിക്കുന്നത്. തീപിടുത്തത്തില്‍ നിരവധി രേഖകള്‍ കത്തി നശിച്ചു. ഷോര്‍ട്ട് സര്‍ക്യൂട്ടാകാം അപകട കാരണമെന്ന് പ്രാഥമിക നിഗമനം.
കൂടുതല്‍ അപകടസാധ്യത ഇല്ലെന്നും ആര്‍ക്കും പരുക്കില്ലെന്നും ബന്ധപ്പെട്ടവര്‍ അറിയിച്ചു. അഗ്‌നിശമന സേനാഗംങ്ങള്‍ തീയണച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക