Sunday, August 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഇനി ജനകോടികള്‍ക്കു വേണ്ടിയുള്ള സര്‍ക്കാര്‍: നരേന്ദ്രമോദി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 20, 2014, 10:02 pm IST
inIndia

ന്യൂദല്‍ഹി: പുതിയ സര്‍ക്കാര്‍ ജനകോടികളുടെ സര്‍ക്കാരായിരിക്കുമെന്ന്‌ നിയുക്ത പ്രധാനമന്ത്രി നരേന്ദ്ര മോദി. ബിജെപി പാര്‍ലമെന്‍റി പാര്‍ട്ടിയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

അടല്‍ജിയുടെ ആശിര്‍വാദം നമുക്കൊപ്പമുണ്ട്‌. അടല്‍ജിയുടെ സാന്നിധ്യം അനുഭവിക്കാന്‍ സാധിക്കുന്ന അന്തരീക്ഷത്തില്‍ അദ്ദേഹത്തിന്റെ ആരോഗ്യത്തിനായി പ്രാര്‍ത്ഥിക്കാം. മോദി പറഞ്ഞു.

ഇത്‌ ജനാധിപത്യത്തിന്റെ ശ്രീകോവിലാണ്‌. ഏതെങ്കിലും പദവിക്കായല്ല, 125 കോടി ജനങ്ങളുടെ ആശയും അഭിലാഷവും പൂര്‍ത്തീകരിക്കാനാണ്‌ നാം അധികാരമേറ്റെടുക്കുന്നത്‌. സപ്തംബര്‍ 13നാണ്‌ എന്നെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചത്‌. സപ്തംബര്‍ 15ന്‌ ആ ജോലി ആരംഭിച്ചു. മെയില്‍ പ്രചാരണം അവസാനിപ്പിച്ച ശേഷം ഞാന്‍ പാര്‍ട്ടിഅദ്ധ്യക്ഷനെ നേരില്‍കാണാന്‍ അനുമതി ചോദിച്ചു. എന്തിനെന്ന്‌ ചോദിച്ചപ്പോള്‍ എന്നെയേല്‍പ്പിച്ച ജോലി പൂര്‍ത്തിയാക്കി, അതിന്റെ റിപ്പോര്‍ട്ട്‌ നല്‍കുന്നതിനാണെന്ന്‌ ഞാന്‍ വ്യക്തമാക്കി. രാജ്നാഥ്സിങ്ങ്ജി അപ്പോള്‍ ചിരിച്ചുകൊണ്ട്‌ സങ്കോചം പ്രകടിപ്പിച്ചെങ്കിലും കാണണമെന്ന നിര്‍ബന്ധം ഞാന്‍ തുടര്‍ന്നു. രാജ്നാഥ്സിങ്ങ്ജിയെ കണ്ട്‌ സപ്തംബര്‍ 15 മുതല്‍ മെയ്‌ 10വരെ നടത്തിയ പരിപാടികളും പ്രവര്‍ത്തനങ്ങളും വിശദീകരിച്ചു പറഞ്ഞു. ഒരേയൊരു പരിപാടി മാത്രമാണ്‌ റദ്ദാക്കേണ്ടിവന്നത്‌ എന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ വിശദീകരിച്ചു.

ആദ്യമായാണ്‌ ഞാന്‍ പാര്‍ലമെന്റിന്റെ സെന്‍ട്രല്‍ ഹാളില്‍ പ്രവേശിക്കുന്നത്‌. മുഖ്യമന്ത്രിയായ ശേഷമാണ്‌ ആദ്യമായി ഞാന്‍ ഒരു മുഖ്യമന്ത്രിയുടെ ചേംബര്‍ കാണുന്നത്‌. ആദ്യമായി നിയമസഭ കാണുന്നതും മുഖ്യമന്ത്രിപദത്തിലെത്തിയതിനു ശേഷമാണ്‌. ഇപ്പോള്‍ ഇവിടെ ഇങ്ങനെ നില്‍ക്കുന്നതും ജീവിതത്തിലെ ആദ്യ അനുഭവം തന്നെ.

വിവിധ രാജ്യങ്ങളുടെ നേതാക്കളുമായി രണ്ടു മൂന്നു ദിവസങ്ങളായി സംസാരിച്ചു. അവരെല്ലാം അത്ഭുതത്തോടെയാണ്‌ ഇന്ത്യന്‍ ജനാധിപത്യ പ്രക്രിയയെ നോക്കിക്കാണുന്നത്‌. 550 മില്യണ്‍ ജനങ്ങള്‍ പങ്കാളികളായ വലിയ പ്രക്രിയയാണ്‌ നടന്നത്‌. ദരിദ്ര്യകുടുംബത്തിലെ അംഗമായ എനിക്ക്‌ ഇന്നിവിടെ നില്‍ക്കാന്‍ സാധിച്ചത്‌ ജനാധിപത്യത്തിന്റെ വിജയമാണ്‌. നമ്മുടെ സര്‍ക്കാര്‍ പാവപ്പെട്ടവര്‍ക്ക്‌ വേണ്ടി ചിന്തിക്കുകയും അവരെ കേള്‍ക്കാന്‍ തയ്യാറാവുകയും അവര്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുകയും ചെയ്യണം. രാജ്യത്തെ കോടിക്കണക്കായ യുവജനങ്ങള്‍ക്കു വേണ്ടിയുള്ളതാകണം പുതിയ സര്‍ക്കാര്‍. രാജ്യത്തെ അമ്മപെങ്ങന്‍മാര്‍ക്കുവേണ്ടിയാകണം നമ്മള്‍ ഭരണം സമര്‍പ്പിക്കേണ്ടത്‌.

ദേഹത്ത്‌ ഒരുകഷണം മുണ്ടും മറുകയ്യില്‍ ബിജെപിയുടെ പതാകയുമായി നില്‍ക്കുന്ന ആയിരക്കണക്കിന്‌ സാധാരണക്കാരായ ജനങ്ങളെ ഞാന്‍ നമ്മുടെ രാജ്യത്തു കണ്ടു. അവര്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുന്ന സര്‍ക്കാരിനെയാണ്‌ നമുക്ക്‌ നല്‍കേണ്ടത്‌.

അദ്വാനിജിയോട്‌ എനിക്കൊരു അപേക്ഷയുണ്ട്‌. ബിജെപിക്ക്‌ ഇത്രവലിയ വിജയം സമ്മാനിച്ചുകൊണ്ട്‌ നരേന്ദ്രമോദി കൃപ ചെയ്തെന്ന അങ്ങയുടെ വാക്കുകള്‍ പിന്‍വലിക്കണം. മകന്‍ അമ്മയെ സേവിക്കുന്നതിന്‌ കൃപയെന്നാണോ പറയുന്നത്‌. ഭാരതം എനിക്ക്‌ മാതാവാണ്‌, അതുപോലെ തന്നെ ബിജെപിയും. ബിജെപിക്കുവേണ്ടി ചെയ്യുന്നത്‌ എന്റെ കടമ മാത്രമാണ്‌. പാര്‍ട്ടിയെ സേവിക്കാന്‍ അവസരം നല്‍കുക വഴി പാര്‍ട്ടിയാണ്‌ എന്നോട്‌ കൃപ ചെയ്തത്‌.

ജനങ്ങള്‍ക്ക്‌ നിരാശ ഉണ്ടാകാത്ത പ്രവര്‍ത്തനം കാഴ്ചവയ്‌ക്കാന്‍ സാധിക്കണം. ജനവിധി പ്രതീക്ഷയുടേതാണ്‌. ജനങ്ങളുടെ ആശയാണ്‌ നമ്മെ തെരഞ്ഞെടുത്തത്‌.

2015-16 ദീനദയാല്‍ജി ഉപാധ്യായയുടെ ജന്മശതാബ്ദി വര്‍ഷമാണ്‌. ദീനദയാല്‍ജിയുടെ അന്ത്യോദയ്‌ എന്ന കാഴ്ചപ്പാടനുസരിച്ച്‌ സമാജത്തിലെ ഏറ്റവും പിന്നോക്കം നില്‍ക്കുന്നവരെ സേവിക്കാന്‍ ഈ അവസരം ഉപയോഗിക്കാം. മന്ത്രിസ്ഥാനങ്ങള്‍ക്കായുള്ള പരിശ്രമങ്ങളല്ല നമ്മള്‍ ചെയ്യേണ്ടത്‌. മറിച്ച്‌ സമൂഹത്തിലെ അവശത അനുഭവിക്കുന്നവര്‍ക്കുള്ള സേവനമാണെന്ന്‌ അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

സൂപ്പര്‍ ലീഗ് കേരള: മനോജും ഉമാശങ്കറും വാരിയേഴ്സില്‍

കാലിക്കറ്റ് ഗ്ലോബ്‌സ്റ്റാര്‍സ് താരങ്ങള്‍ പരിശീലനത്തില്‍
Cricket

കെസിഎല്‍ 2026: ഗ്ലോബ്സ്റ്റാര്‍സിന്റെ പരിശീലന ക്യാമ്പ് ആരംഭിച്ചു

Cricket

ഐപിഎല്‍ സ്വപ്‌നത്തിന് ചിറകുവിരിച്ച് കെസിഎല്‍

India

പാറ്റ സമരത്തിലെ ഭീകര സാന്നിധ്യം പുറത്തുകൊണ്ടുവന്ന കമ്മിഷണര്‍ ഭുള്ളറെ നീക്കി ആപ് സര്‍ക്കാര്‍

Kerala

അർജുൻ ആയങ്കിക്ക് പിന്നാലെ അനുജൻ അജയ് ആയങ്കിയും അറസ്റ്റിൽ

പുതിയ വാര്‍ത്തകള്‍

മണ്ഡല പുനര്‍നിര്‍ണയ, വനിതാസംവരണ ബില്ലുകളെ പിന്തുണച്ച് ശിരോമണി അകാലിദള്‍

“ജെൻസി ഞങ്ങളുടെ കുട്ടികളാണ്, നീറ്റ് പ്രതിഷേധത്തിനിടെ ചിലർ അവരെ തെറ്റിദ്ധരിപ്പിച്ചു ” : ധർമ്മേന്ദ്ര പ്രധാൻ

അർജുൻ ആയങ്കിയെ കുടുക്കിയത് ഓട്ടോ ഡ്രൈവറുടെ സംശയം; കടലിൽ കാണാതായവരെ കിട്ടിയോ എന്ന് പോലീസ് വാഹനത്തിൽ വെച്ച് പരിഹാസം

അനന്ത്‌നാഗില്‍ സുരക്ഷ ഉദ്യോഗസ്ഥര്‍ തെരച്ചില്‍ നടത്തുന്നു

കശ്മീരില്‍ ഭീകരവാദ വേട്ട ശക്തം; അഞ്ച് ജില്ലകളില്‍ വ്യാപക റെയ്ഡ്

റഷ്യയിൽ നിന്ന് ഇന്ത്യയിലേക്ക് ട്രെയിൻ ഓടും ! മോസ്കോ നേരിട്ടുള്ള റെയിൽവേ ലിങ്ക് നിർദ്ദേശിച്ചു , എന്താണ് പുടിന്റെ പുത്തൻ പദ്ധതി ?

താരിഫ് യുദ്ധത്തിനിടയിലും പ്രധാനമന്ത്രി മോദിയെ ഫോണിൽ വിളിച്ച് യുഎസ് വൈസ് പ്രസിഡന്റ് ജെ ഡി വാൻസ് ; ഇന്ത്യ-യുഎസ് തന്ത്രപരമായ പങ്കാളിത്തം ഉറപ്പാക്കും

ഹണിട്രാപ്പില്‍ കുടുങ്ങി പാകിസ്ഥാന് പ്രതിരോധ രഹസ്യങ്ങള്‍ ചോര്‍ത്തിയ വ്യോമസേന വിങ് കമാന്‍ഡര്‍ അറസ്റ്റില്‍

ക്വിറ്റ് ഇന്ത്യ പ്രക്ഷോഭത്തില്‍ മഹാത്മാ ഗാന്ധി (ഫയല്‍)

ഇന്ന് ക്വിറ്റ് ഇന്ത്യ ദിനം: അവര്‍ ഒറ്റുകാര്‍; അന്നും ഇന്നും

നേതൃത്വപാടവവും ഔദ്യോഗിക വളർച്ചയും: സമ്പൂർണ്ണ രാശിഫലം (09 ഓഗസ്റ്റ് 2026) – AI AI ജ്യോതിഷം

എല്ലാവര്‍ക്കും കുറഞ്ഞ ചെലവില്‍ മികച്ച ചികിത്സ ആത്മനിര്‍ഭര്‍ മെഡ്‌ടെക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.