കൊച്ചി: നിരക്ക് കൂട്ടിയ സാഹചര്യത്തില്‍ ബസ് യാത്രയേക്കാള്‍ ലാഭം ട്രെയിന്‍ യാത്ര. സിറ്റി, ഓര്‍ഡിനറി ബസുകളുടെ മിനിമം ചാര്‍ജ് ആറില്‍നിന്ന് ഏഴു രൂപയായും ലിമിറ്റഡ് സ്റ്റോപ്പ്, ഫാസ്റ്റ് പാസഞ്ചര്‍ ബസുകളുടേത് എട്ടില്‍നിന്ന് പത്തു രൂപയുമായാണ് വര്‍ധിപ്പിച്ചത്.
എറണാകുളംതിരുവനന്തപുരം സൂപ്പര്‍ഫാസ്റ്റ് നിരക്ക് 166 രൂപ. എന്നാല്‍ എക്സ്പ്രസ് ട്രെയിനില്‍ 70ഉം, സ്ലീപ്പറില്‍ 125ഉം മാത്രമാണ്നിരക്ക്. ബസുകളുടെ അവസ്ഥ പരമദയനീയമാണെന്ന അവസ്ഥ കൂടി കണക്കിലെടുക്കണം.എറണാകുളത്തു നിന്ന് കോട്ടയത്തിന് പാസഞ്ചര്‍ ട്രെയിനില്‍ വെറും15 രൂപയാണ് നിരക്ക്. കഷ്ടിച്ച് രണ്ടു മണിക്കൂര്‍ മതി. എക്സ്പ്രസില്‍ 35 രൂപ, സ്ലീപ്പറില്‍ 60 രൂപ. ഫാസ്റ്റില്‍ പഴയ നിരക്ക് തന്നെ 52 രൂപയാണ്. പുതിയ നിരക്ക് കണക്കാക്കി വരുന്നതേയുള്ളു.
കെഎസ്ആര്‍ടിസി സ്ഥിരം യാത്രക്കാര്‍ക്ക് സീസണ് ടിക്കറ്റ് അനുവദിക്കാന്‍ തീരുമാനിച്ചതാണ് അല്പമെങ്കിലും ആശ്വാസം. 25 ശതമാനം ഇളവ് സീസണില്‍ ലഭിക്കും. പക്ഷെ തെരഞ്ഞെടുത്ത റൂട്ടുകളില്‍ മാത്രമായിരിക്കും ഇതു നടപ്പാക്കുക.
ബസ് ചാര്‍ജ്ജ് വര്‍ദ്ധന കണ്ടക്ടര്‍മാരെയും ചെക്കിംഗ് ഇന്‍സ്പെക്ടര്‍മാരെയും വലച്ചു. തിങ്കളാഴ്ച അര്‍ദ്ധരാത്രിയിലാണ് വര്‍ദ്ധന നിലവില്‍ വന്നതെങ്കിലും പട്ടികയില്‍ പൊരുത്തക്കേടുകളാണ്.അതിനാല്‍ തിരിച്ചയച്ചു. പത്തുശതമാനത്തോളം വര്‍ദ്ധനയാണ് ബസ് ചാര്‍ജ്ജില്‍ വന്നത്.
ചില സ്റ്റേജുകളില്‍ 30 ശതമാനം വരെ വര്‍ദ്ധനയുണ്ട്. അതാണ് പുതുക്കിയ നിരക്ക് പ്രാബല്യത്തിലാക്കാന്‍ തടസ്സമായത്. അതിനാല്‍ പല ഡിപ്പോകളില്‍ നിന്നും സര്‍വ്വീസ് നടത്തിയ ഫാസ്റ്റ് പാസഞ്ചര്‍, ലിമിറ്റഡ് സ്റ്റോപ്പ്, സൂപ്പര്‍ഫാസ്റ്റ് ബസ്സുകള്‍ പല ടിക്കറ്റ് നിരക്കാണ് ഈടാക്കിയത്.
കെ.എം. കനകലാല്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: