കൊച്ചി: നരേന്ദ്ര മോദി പ്രധാനമന്ത്രിയാകുമെന്ന ആ പ്രവചനവും ശരിയായി.പ്രമുഖ ചിന്തകനും ഗ്രന്ഥകാരനുമായ കോട്ടയം കൂടല്ലൂര്‍ സ്വദേശി എം.ജെ. ജോണ്‍ എഴുതിയ, കൊച്ചിയിലെ ലേമാന് ബുക്ക്സ് പ്രസിദ്ധീകരിച്ച ലൈഫ് ഓണ്‍ മെല്റ്റ് ഡൗണ്‍ എന്ന പുസതകത്തില്‍ മോദി പ്രധാനമന്ത്രിയാകുമെന്ന് വ്യക്തമായി പ്രവചിക്കുന്നുണ്ട്. തത്വചിന്താപരമായ പുസ്തകമാണിത്.
ഇതിെന്റ 617 -ാം പേജിലാണ് മോദി പ്രധാനമന്ത്രിയാകുമെന്ന് പറയുന്നത്. കോണ്‍ഗ്രസിെന്റ ഭാവി അടഞ്ഞുവെന്ന് പ്രവചിക്കുന്ന ജോണ്‍ ഫ്രഞ്ച് വിപ്ലവത്തിനും ഗോര്ബച്ചേവിെന്റ വിപ്ലവത്തിനും പിന്നീടുണ്ടായ അതേഗതി ആം ആദ്മിക്കു വരുമെന്നും പുസ്തകത്തില്‍ ചൂണ്ടിക്കാട്ടുന്നു. പ്രതിപക്ഷ നിരയിലെ ഏറ്റവും കരുത്തനായ നേതാവായ നരേന്ദ്ര മോദി തെരഞ്ഞെടുപ്പില്‍ വ്യക്തമായ വിജയം നേടുമെന്നും ഇന്ത്യയുടെ നെപ്പോളിയന് ബോണാപ്പാര്ട്ടോ പുടിനോ ആയി മാറുമെന്നും ജോണ്‍ പുസ്തകത്തില്‍ പ്രവചിക്കുന്നു. ഇന്ത്യയിലേയും ലോകത്തേയും രാഷ്ട്രീയവും ഭരണകൂടങ്ങളെയും പരാമര്‍ശിക്കുന്ന ഭാഗത്താണ് ദല്‍ഹിയിലുണ്ടായ, ഉണ്ടായിക്കൊണ്ടിരിക്കുന്ന മാറ്റങ്ങളെപ്പറ്റി പറയുന്നത്.
ജോണ്‍ രചിച്ച സ്റ്റോറി ഒാഫ് ലേ മാന്‍ എന്ന പുസ്തകവും ശ്രദ്ധയാകര്‍ഷിച്ച ഒന്നാണ്.കമ്പ്യൂട്ടര്‍വല്‍ക്കരണം മനുഷ്യനെ മനുഷ്യനല്ലാതാക്കുന്ന, അവെന്റ തലച്ചോറു പോലും യന്ത്ര മനുഷ്യന് പണയം വയ്ക്കുന്ന കാലത്തെപ്പറ്റിയാണ് അന്ന്( 1991 )ല്‍ ജോണ്‍ എഴുതിയിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: