ചെറുതോണി: ഹിന്ദു ഐക്യ വേദി ഇടുക്കി താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നഗരമ്പാറ ഫോറസ്റ്റ് റെയിഞ്ച് ഓഫീസിലേക്ക് മാര്‍ച്ച് നടത്തി.
ടൂറിസ്റ്റ് കേന്ദ്രവും, വന്യജീവി സങ്കേതവുമായ പാല്‍ക്കുളം മേട്ടില്‍ ഭൂമാഫിയകള്‍ കുരിശു നാട്ടി 25 ഏക്കറോളം വനഭൂമി വെട്ടി തെളിച്ച് കൈയ്യേറിയതിനെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടാണ് മാര്‍ച്ച് നടത്തിയത്.
കുരിശില്‍ സോമില്ലുകളില്‍ ഉപയോഗിക്കുന്ന വാള് ഘടിപ്പിച്ചത് വിശ്വാസികളല്ലെന്നും ഭൂമാഫിയകളാണെന്നും അതല്ല സഭക്ക് പങ്കുണ്ടെങ്കില്‍ ഈ വിവരം സഭ പുറത്തു പറയാന്‍ തയ്യാറാകണമെന്നും ഇടുക്കി ജില്ലാ പ്രസിഡന്റ് സ്വാമി ദേവ ചൈതന്യ പിക്കറ്റിംഗ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു.
കേരളത്തിലെ മലകള്‍ വെട്ടിനിരത്തിയും കാടുകള്‍ ചുട്ടു കരിച്ചും ജീവജാലങ്ങളുടെ ആവാസ വ്യവസ്ഥക്ക് കോട്ടം തട്ടുംവിധം പ്രകൃതിയെ ഭൂ മാഫിയകള്‍ ചൂഷണം ചെയ്യുമ്പോള്‍ അതിനു പിന്‍ബലം നല്കാന് മതചിഹ്നങ്ങള്‍ ഉപയോഗിക്കുന്നത് അപലപനീയയമാണ്. ഇത്തരം ഭൂമാഫിയകളെ സംരക്ഷിക്കാന്‍ കസ്തൂരി രംഗന് റിപ്പോര്‍ട്ടിന്റെ പേരില്‍ അടിസ്ഥാന രഹിതവും, അപ്രസക്തവുമായ ആരോപണങ്ങള്‍ ഉന്നയിച്ച് ജനങ്ങളുടെ വൈകാരിക വികാരങ്ങളെ ഉണര്‍ത്തി മതസ്പര്‍ദ്ധ വളര്‍ത്തി രാഷ്ട്രീയ അധികാരത്തെ കൈപ്പിടിയില്‍ ഒതുക്കാന്‍ സംഘടിത മതങ്ങളുടെ ശ്രമങ്ങള്‍ വിലപ്പോകില്ലെന്ന് പ്രകൃതി സംരക്ഷണ വേദി സംസ്ഥാന ചെയര്മാന് എം. എന്‍. ജയചന്ദ്രന് മുന്നറിപ്പ് നല്കി. ഹിന്ദു ഐക്യ വേദി നഗരമ്പാറ റെയിഞ്ച് ഓഫീസിലേക്ക് മാര്‍ച്ച് ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു. അദ്ദേഹം ജില്ലാ സംഘടനാ സെക്രട്ടറി കെ. പി. സജീവന്, ഇടുക്കി താലൂക്ക് പ്രസിഡന്റ് ചന്ദ്രന് ചാലിത്താഴെ, ജനറല്‍ സെക്രട്ടറി രാജു കട്ടപ്പന, വൈസ് പ്രസിഡന്റുമാരായ വി. പി. വിജയകുമാര്‍, എം. കെ. അനുജന്, എ. ആര്. ശശി, രാമകൃഷ്ണന് എന്നിവര്‍ മാര്‍ച്ചിനു നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: