തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനുണ്ടായ വോട്ട് ചോര്‍ച്ചയെ കുറിച്ച് അന്വേഷിക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. ചാലക്കുടിയിലും തൃശൂരിലും സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ അപാകത ഉണ്ടായതായി തോന്നുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
പാര്‍ട്ടിയിലെ പുന:സംഘടനയുടെ നടപടിക്രമങ്ങള്‍ ആരംഭിച്ചിരുന്നു. തെരഞ്ഞെടുപ്പ് ആയതിനാലാണ് നിറുത്തിവച്ചത്. എന്നാല്‍ മന്ത്രിസഭ പുന:സംഘടനയെക്കുറിച്ച് ഒന്നുമറിയില്ലെന്നും അദ്ദേഹം പറഞ്ഞു.
മന്ത്രിസഭാ പുന:സംഘടന സംബന്ധിച്ച ചര്‍ച്ചകള്‍ ഒന്നും നടന്നിട്ടില്ല. ചര്‍ച്ച നടക്കുമ്പോള്‍ താന്‍ അഭിപ്രായം അറിയിക്കുമെന്നും ചെന്നിത്തല പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: