ന്യൂദല്‍ഹി: പുതിയ സര്‍ക്കാര്‍ രൂപീകരണത്തിന്റെ തയ്യാറെടുപ്പുമായി ബന്ധപ്പെട്ട് നരേന്ദ്രമോദി അമിത്ഷാ യെദ്യൂരപ്പ എന്നിവരുമായി മോദി കൂടിക്കാഴ്ച നടത്തി.
അമിത് ഷാ, പാര്‍ട്ടി ജനറല്‍ സെക്രട്ടറി ജെ. പി നദ, മുന്‍ കര്‍ണ്ണാടക മുഖ്യമന്ത്രി ബി. എസ് യെദ്യൂരപ്പ, ധര്‍മ്മേന്ദ്ര പ്രധാന് എന്നിവരുമായാണ് കൂടിക്കാഴ്ച നടത്തിയത്. ബീഹാറിലെ രാഷ്ട്രീയ പ്രശ്നങ്ങള്‍, നിതീഷ്കുമാര്‍ രാജിവെച്ച സാഹചര്യങ്ങള്‍ എന്നിവയും ചര്‍ച്ചാവിഷയമായെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചു. ബീഹാര്‍ വിഷയത്തില്‍ കാത്തിരുന്ന് കാണാമെന്ന നിലപാടിലാണ് പാര്‍ട്ടി. എന്‍ഡിഎയിലുള്ള എല്ലാ നേതാക്കളുടെയും സമ്മേളനം ഉടന്‍ വിളിച്ചുചേര്‍ക്കുമെന്ന് ബിജെപി അദ്ധ്യക്ഷന്‍ രാജ്നാഥ് സിങ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: