വാഷിംഗ്ടണ്‍: ഇന്ത്യയുടെ നിയുക്ത പ്രധാനമന്ത്രി നരേന്ദ്രമോദിയെ അമേരിക്കന്‍ പ്രസിഡന്റ് ബരാക്ക് ഒബാമ ഫോണില്‍ വിളിച്ച് അഭിനന്ദിച്ചു. വാഷിംഗ്ടണ്‍ സന്ദര്‍ശിക്കാന്‍ മോദിയെ ക്ഷണിച്ച ഒബാമ ഭാവിയില്‍ ഇരു രാജ്യങ്ങളും തമ്മില്‍ ഊഷ്മളമായ ബന്ധം തുടരുമെന്ന പ്രതീക്ഷയും പ്രകടിപ്പിച്ചു.
വെള്ളിയാഴ്ച്ച തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ രാത്രിയിലായിരുന്നു ഒബാമ മോദിയെ ഫോണില്‍ വിളിച്ചത്. 2005 മുതല്‍ നരേന്ദ്രമോദിക്ക് അമേരിക്ക വിസ നിഷേധിച്ചിരിക്കുകയായിരുന്നു. 2002ലെ ഗുജറാത്ത് കലാപത്തിലെ പങ്ക് ആരോപിച്ചായിരുന്നു മോദിക്ക് അമേരിക്ക വിസ നിഷേധിച്ചത്.
അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി ജോണ്‍ കെറിയും മോദിക്ക് അഭിനന്ദനവുമായി രംഗത്തെത്തിയിട്ടുണ്ട്. ട്വിറ്ററിലാണ് കെറി മോദിയുടെ വിജയത്തെ അഭിനന്ദിച്ചിരിക്കുന്നത്. ഇരു രാജ്യങ്ങളുടെയും അഭിവൃദ്ധിയും സുരക്ഷയും വര്‍ദ്ധിപ്പിക്കുന്നതിന് ബി.ജെ.പിയുമായി സഹകരിച്ചു മുന്നോട്ടുപോകാന്‍ ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം സൂചിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: