ന്യൂദല്‍ഹി: തെരഞ്ഞെടുപ്പ് പൂര്‍ത്തിയായതോടെ റെയില്‍ നിരക്കുകള്‍ വര്‍ദ്ധിപ്പിക്കാന്‍ അധികാരം ഒഴിയുന്ന യുപിഎ സര്‍ക്കാര്‍ അംഗീകാരം നല്കി മണിക്കൂറുകള്‍ക്ക് ശേഷം തീരുമാനം പിന്‍വലിച്ചു. യാത്രക്കൂലിയില്‍ 14.2 ശതമാനത്തിന്റെയും ചരക്ക് കൂലിയില്‍ ആറര ശതമാനത്തിന്റെയും വര്‍ദ്ധന വരുത്താനായിരുന്നു നിര്‍ദേശിച്ചത്. മെയ് 20 മുതല്‍ പുതുക്കിയ നിരക്കുകള്‍ പ്രാബല്യത്തില്‍ വരുത്താനും നിര്‍ദേശിച്ചിരുന്നു.
കഴിഞ്ഞ ഒക്ടോബറില്‍ യാത്രാനിരക്കില്‍ രണ്ടു ശതമാനത്തിന്റെ വര്‍ധന വരുത്തിയിരുന്നു. ഇത് കൂടാതെയാണ് വീണ്ടും നിരക്ക് കൂട്ടാന്‍ യുപിഎ സര്‍ക്കാര്‍ നിര്‍ദേശിച്ചത്. ഇത് സംബന്ധിച്ച് റെയില്‍ മന്ത്രാലയം പത്രക്കുറിപ്പും ഇറക്കിയിരുന്നു. പിന്നാലെ മന്ത്രാലയം നിരക്ക് വര്‍ദ്ധന പിന്‍വലിക്കുകയും തീരുമാനം അടുത്ത സര്‍ക്കാരിന് വിടുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: