കീവ്: ഉക്രെയ്നില് റഷ്യന്‍ അനുകൂലികളുടെ അക്രമത്തില്‍ ഏഴ് സൈനികരുള്‍പ്പെടെ എട്ട് പേര് കൊല്ലപ്പെട്ടു. നിരവധി സൈനികര്‍ക്ക് പരുക്കേറ്റു.
പടിഞ്ഞാറന്‍ ഉക്രെയ്നിലെ ക്രിമാറ്റോസ്ക് വില്ലേജില്‍ ചൊവ്വാഴ്ച വൈകിട്ടോടെയായിരുന്നു അക്രമം. മുപ്പതോളം വരുന്ന സംഘം പതിയിരുന്ന് ആക്രമിക്കുകയായിരുന്നുവെന്ന് ഉക്രെയ്ന് സൈനിക വൃത്തങ്ങള്‍ അറിയിച്ചു.
തങ്ങള്‍ റഷ്യയുടെ ഭാഗമായെന്നും ഉക്രെയ്ന് സൈന്യം സ്ഥലം വിടണമെന്നും ക്രമാറ്റോസിക് മേഖലയിലെ റഷ്യന്‍ അനുകുലികള്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: