പാട്നാ: ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം നിതീഷ് കുമാറിന്റെ സര്‍ക്കാര്‍ ബീഹറില്‍ താഴെ വീഴുകയാണെങ്കില്‍ തന്റെ പാര്‍ട്ടി സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് ബിജെപി നേതാവ് സി പി താക്കൂര്‍.
സര്‍ക്കാര്‍ രൂപീകരിക്കുന്നതിന് പുറത്തു നിന്നുള്ള പിന്തുണ ബിജെപി കാര്യമാക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ജനതാദള്‍ യുണൈറ്റഡില്‍ നിന്നും നിരവധി പേര് പോകുമെന്ന് കരുതുന്നു.
നിലിവിലത്തെ സ്ഥിതിയില്‍ തന്നെ ന്യൂനപക്ഷമായ സര്‍ക്കാര്‍ തെരഞ്ഞെടുപ്പിന് ശേഷം താഴെ വീഴുമെന്നും താക്കൂര്‍ വ്യക്തമാക്കി.
നേരത്തെ ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിനോട് അതൃപ്തി പ്രകടിപ്പിച്ച 50 ജെഡിയു നിയമസഭാംഗങ്ങള്‍ ബിജെപിയോട് ചേരുമെന്ന് ബിജെപി നേതാവും മുന്‍ ഉപമുഖ്യമന്ത്രിയമായ സുഷീല്‍ കുമാര്‍ പറഞ്ഞിരുന്നു.
ജെഡിയുവിന്റെ 116 നിയമസഭാംഗങ്ങളില്‍ ഭൂരിഭാഗവും നിതീഷിന്റെ തീരുമാനങ്ങള്‍ക്കെതിരാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: