ആറന്മുള : മൂലധനശക്തികള്‍ക്കു മുമ്പില്‍ സര്‍ക്കാര്‍ മുട്ടുമടക്കുന്നു എന്നതിന്റെ ഉദാഹരണമാണ് ചെന്നൈ ഗ്രീന്‍ ട്രൈബ്യൂണലില്‍ നല്കിയ കള്ളസത്യവാംങ്ങ്മൂലമെന്ന് ജില്ലാ പഞ്ചായത്ത് അംഗവും സിപിഎം കോഴഞ്ചേരി ഏരിയ കമ്മിറ്റി സെക്രട്ടറിയുമായ ആര്. അജയകുമാര്‍ അഭിപ്രായപ്പെട്ടു.
വിമാനത്താവള വിരുദ്ധ സമരത്തിന്റെ എണ്‍പത്തിയാറാം ദിവസം സത്യാഗ്രഹം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആറന്മുള വിമാനത്താവള വിരുദ്ധസമരം ചരിത്രത്തില്‍ സ്ഥാനം പിടിച്ചിരിക്കുകയാണ്. ചെന്നൈ ഗ്രീന്‍ ട്രൈബ്യൂണലില്‍ നടന്ന കേസ്സില്‍ സര്‍ക്കാര്‍ എന്തു വിലകൊടുത്തും വിമാനത്താവളം പണിയുവാന്‍ വീണ്ടും താത്പര്യം കാണിച്ചിരിക്കുകയാണ്. കേരള ജനതയെ മുഴുവന്‍ വെല്ലുവിളിച്ച് കെജിഎസ്സ് എന്ന സ്വകാര്യ കമ്പനിയുടെ താല്പര്യത്തിനു വേണ്ടി നിലകൊള്ളുന്ന സര്‍ക്കാര്‍ സാധാരണ ജനങ്ങളുടെ അവകാശങ്ങള്‍ തകര്‍ക്കാന്‍ ശ്രമിക്കുകയാണെന്നും എന്തു താല്പര്യം കാണിച്ചാലും ആറന്മുളയില് വിമാനത്താവളം നിര്‍മ്മിക്കുവാന്‍ കേരള ജനത അനുവദിക്കില്ലെന്നും ആര്. അജയകുമാര്‍ പറഞ്ഞു.
ആര്‍എസ്എസ് ഗുരുവായൂര്‍ ജില്ലാ സംഘചാലക് ഷാജി വരവൂര്‍ അദ്ധ്യക്ഷത വഹിച്ചു. അജിത് കുറുന്താര്‍, എ.പത്മകുമാര്‍, മനോജ്, കെ. ഉണ്ണികൃഷ്ണന്, പി. ഇന്ദുചൂഡന്, പ്രദീപ് അയിരൂര്‍, ഉത്തമന് കുറുന്താര്‍, കെ.ഐ. ജോസഫ്, മീനു മോഹന്‍ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: