തൊടുപുഴ : വിദ്യാഭ്യാസ അവകാശ നിയമത്തിന്റെ പരിധിയില്‍ ന്യൂനപക്ഷ മാനേജ്മെന്റിന്റെ കീഴിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളെ ഒഴിവാക്കിയ സുപ്രീംകോടതി വിധി ദൗര്‍ഭാഗ്യകരമാണെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി ഇ.എസ്. ബിജു . സംസ്ഥാനത്ത് ബഹുഭൂരിപക്ഷം വിദ്യാഭ്യാസ സ്ഥാപനങ്ങളും മത ന്യൂനപക്ഷത്തിന്റെ ഉടമസ്ഥതയിലായതുകൊണ്ട് ഭൂരിപക്ഷ മതസമൂഹത്തെ സാരമായി ബാധിക്കുന്നതാണ് കോടതി വിധി. ഭരണഘടനയും രാജ്യത്തെ നിയമങ്ങളും അനുസരിക്കാന്‍ ഹിന്ദുക്കള്‍ മാത്രമാണ് ബാധ്യസ്ഥര്‍ എന്നുള്ള സ്ഥിതിവിശേഷം കേരളീയ സമൂഹത്തില്‍ അസ്വസ്ഥത സൃഷ്ടിക്കും. സംസ്ഥാനത്ത് ജനസംഖ്യയില്‍ 46 ശതമാനവും സാമൂഹ്യ സാമ്പത്തിക ഭരണരംഗങ്ങളില്‍ നിര്‍ണ്ണായക സ്വാധീനവും നേടിയ ക്രൈസ്തവ – ഇസ്ലാമിക സമൂഹത്തെ ന്യൂനപക്ഷമായി പരിഗണിച്ച് ആനുകൂല്യങ്ങള്‍ നല്‍കുന്നത് നീതിക്ക് നിരക്കുന്നതല്ല. ഭൂരിപക്ഷ ജനസമൂഹത്തിന്റെ അവസ്ഥയും ന്യൂനപക്ഷ സമൂഹത്തിന്റെ ഉയര്‍ന്ന ജീവിത നിലവാരവും കോടതിയെ ബോധ്യപ്പെടുത്തുന്നതില്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ പരാജയപ്പെട്ടു. സുപ്രീംകോടതിയുടെ വിധിക്കെതിരെ പുനഃപരിശോധന ഹര്‍ജ്ജി ഫയല്‍ ചെയ്യുവാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും ബിജു ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: