തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ വിഷയത്തില്‍ സുപ്രീം കോടതി വിധിക്കെതിരെ റിവ്യു ഹര്‍ജി നല്‍കുന്നത് ആലോചിക്കുമെന്ന് മന്ത്രി പി.ജെ ജോസഫ്. ജനങ്ങളുടെ സുരക്ഷ കോടതി പരിഗണിച്ചില്ലെന്നുള്ളത് വേദനാജനകമാണെന്ന് പി ജെ ജോസഫ് പറഞ്ഞു.
നിയമ വിദഗ്ധരുമായി ആലോചിച്ച് റിവ്യു ഹര്‍ജി നല്കുന്ന സാധ്യത ആരായും. ഡാം സുരക്ഷിതമാണെന്ന് സുപ്രീം കോടതി പറഞ്ഞാലും ജനങ്ങള്‍ വിശ്വസിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: