ഇടുക്കി: മുല്ലപ്പെരിയാര്‍ കേസിലെ വിധിക്കെതിരേ മുല്ലപ്പെരിയാര്‍ സമരസമിതി പ്രഖ്യാപിച്ച ഹര്‍ത്താലിനെ പൂര്‍ണമായും പിന്തുണയ്ക്കുമെന്ന് കേരള കോണ്‍ഗ്രസ്-എം അറിയിച്ചു. പാര്‍ട്ടിയുടെ ഇടുക്കി ജില്ലാ കമ്മിറ്റിയാണ് ഹര്‍ത്താലിന് പിന്തുണ പ്രഖ്യാപിച്ചത്. സിപിഎം ഇടുക്കി ജില്ലാ കമ്മിറ്റി ഹര്‍ത്താലിന് പിന്തുണ നല്‍കില്ലെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് കേരള കോണ്‍ഗ്രസ് പിന്തുണയുമായി രംഗത്തെത്തിയത്.
അതേസമയം ഹര്‍ത്താലിനെ പിന്തുണയ്ക്കില്ലെന്ന് സിപിഎം അറിയിച്ചു. സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി എം.എം.മണിയാണ് ഇക്കാര്യം അറിയിച്ചത്. വിഷയത്തില്‍ സിപിഎം സ്വന്തം നിലയ്ക്ക് പ്രതിഷേധം സംഘടിപ്പിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: