കൊല്ലം: കൊലപാതകക്കേസില്‍ നവാഗത സംവിധായകനെ പോലീസ് അറസ്റ്റ് ചെയ്തു. 2013ല്‍ പേരയം സ്വദേശിയായ യുവാവിനെ കല്ലെറിഞ്ഞു കൊന്ന കേസിലാണ് സംവിധായകനായ അഡ്വ. സംഗീത് ലൂയിസിനെ കുണ്ടറ പോലീസ് അറസ്റ്റ് ചെയ്തത്.
ചിത്രീകരണം പുരോഗമിക്കുന്ന സ്വന്തം ഇലഞ്ഞിക്കാവ് പി.ഓ എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിനിടെ കൊല്ലത്ത് വച്ചാണ് കുണ്ടറ പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത്.
പേരയം സ്വദേശിയായ ദീപു എന്ന യുവാവിനെ കല്ലെറിഞ്ഞ് കൊന്ന കേസിലെ ഒന്നാം പ്രതിയാണ് സംഗീത് ലൂയിസ്.
സ്വന്തം ഇലഞ്ഞിക്കാവ് പിഒ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനിടെയായിരുന്നു അറസ്റ്റ്. ചീഫ് വിപ്പ് പി.സി.ജോര്‍ജ്, സിപിഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന് എന്നിവര്‍ അഭിനയിക്കുന്ന വികൃതിക്കൂട്ടം എന്ന സിനിമയുടെ സംവിധായകന് കൂടിയാണ് സംഗീത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: