കാസര്‍കോട്: കാസര്‍കോട് മൊഗ്രാലില്‍ 60 കിലോ കഞ്ചാവ് പിടികൂടി. കഞ്ചാവ് കടത്തിയ സംഘത്തിലെ പ്രധാനിയെ പോലീസ് പിന്തുടര്ന്ന് പിടികൂടി. ഇടുക്കി രാജാക്കാട് സ്വദേശി ജെയ്സന് ജോസഫാണ് പിടിയിലായത്. മറ്റൊരാള്‍ ഓടി രക്ഷപ്പെട്ടു. ഇയാള്‍ക്കായി പോലീസ് അന്വേഷണം ആരംഭിച്ചു.
രഹസ്യ വിവരത്തെത്തുടര്‍ന്നാണ് പോലീസ് മംഗലാപുരം ഭാഗത്ത് നിന്ന് വരികയായിരുന്ന കാര്‍ പരിശോധനക്കായി നിര്‍ത്താന്‍ ആവശ്യപ്പെട്ടത്. എന്നാല്‍ അമിത വേഗത്തില്‍ നിര്‍ത്താതെപോയ കാര്‍ പോലീസ് പിന്തുടരുന്നതിനിടെ മൊഗ്രാല്‍ പള്ളിക്കുന്നില്‍ അപകടത്തില്‍പ്പെടുകയായിരുന്നു.
തിരൂര്‍ രജിസ്ട്രേഷന് നമ്പപറാണ് കാറിലുള്ളതെങ്കിലും ഇത് വ്യാജമാകാനാണ് സാധ്യതയെന്നും പോലീസ് അറിയിച്ചു. നേരത്തെ കാസര്‍കോട് കഞ്ചാവ് എത്തിക്കുന്ന പ്രധാനിയായ കഞ്ചാവ് രാജയെന്ന ഇടുക്കി രാജക്കാട് സ്വദേശിയെ കാസര്‍കോട് പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാളുടെ സംഘത്തില്പ്പെട്ടയാളാവാം പിടിയിലായ ജെയ്ന്‍ ജോസഫ് എന്നും പോലീസ് സംശയിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: