ന്യൂദല്‍ഹി: തെരഞ്ഞെടുപ്പിനു ശേഷം ബിജെപിയെ ഭരണത്തില്‍ നിന്നും മാറ്റി നര്ത്തുവാന് മൂന്നാംമുന്നണി സര്‍ക്കാരിനെ തങ്ങള്‍ പിന്തുണയ്ക്കുമെന്ന് കോണ്‍ഗ്രസ്. സോണിയാ ഗാന്ധിയുടെ രാഷ്ട്രീയ കാര്യ സെക്രട്ടറി അഹമ്മദ് പട്ടേലാണ് ഈ കാര്യം അറിയിച്ചത്.
ഭരണത്തിലെത്തണമെന്നതല്ല കോണ്‍ഗ്രസിന്റെ ലക്ഷ്യമെന്നും കോണ്‍ഗ്രസ് ഭരണത്തിനു മാത്രമായി നിലകൊള്ളുന്ന ഒരു പാര്‍ട്ടിയുമല്ലെന്നും അദ്ദേഹം പറഞ്ഞു. ഇത്തരമൊരു പ്രഖ്യാപനത്തിലൂടെ പ്രാദേശിക കക്ഷികളെ കൂട്ടുപിടിച്ചു സര്‍ക്കാര്‍ ഉണ്ടാക്കുവാന്‍ തങ്ങള്‍ തയ്യാറാണെന്നാണ് കോണ്‍ഗ്രസ് വ്യക്തമാക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: