തിരുവനന്തപുരം: വിഷുക്കാലത്ത് ശബരിമലയില്‍ ദര്‍ശനത്തിനെത്തിയ സ്ത്രീകളോടും പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളോടും മോശമായി പെരുമാറിയ എസ്ഐക്ക് സസ്പെന്ഷന്. തിരുവനന്തപുരം എസ്എപി ക്യാമ്പിലെ എസ്ഐ ജഹാംഗിറിനാണ് സസ്പെന്ഷന് ലഭിച്ചിരിക്കുന്നത്.
ഇക്കഴിഞ്ഞ വിഷുക്കാലത്ത് 18 ാം പടിയില്‍ താഴെനിന്നും മുകളിലേക്ക് കയറുന്ന സ്ത്രീകളായ ഭക്തജനങ്ങളോടും പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളോടും ഇയാള്‍ മോശമായി പെരുമാറിയെന്നാണ് പരാതി ഉണ്ടായിരുന്നത്.
മേലുദ്യോഗസ്ഥന് ഡ്യൂട്ടി നല്‍കാത്ത സ്ഥലത്താണ് ഇയാള്‍ ഡ്യൂട്ടി ചെയ്തിരുന്നതെന്നും ആരോപണമുയര്‍ന്നിരുന്നു. ഇയാളെ പിന്നീട് ക്യാമ്പിലേക്ക് മാറ്റി വിവാദം ഒതുക്കാന്‍ മേലുദ്യോഗസ്ഥര്‍ ശ്രമിച്ചിരുന്നെങ്കിലും രഹസ്യാന്വേഷണ വിഭാഗം നടത്തിയ പരിശോധനയില്‍ പ്രശ്നം ഗുരുതരമാണെന്ന് കണ്ടതിയതിനെത്തുടര്ന്ന് ശിക്ഷാനടപടി വേണമെന്ന് റിപ്പോര്‍ട്ട് നല്‍കുകയായിരുന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക: