ന്യൂദല്‍ഹി: ഐപിഎല്‍ വാതുവയ്പ്പ് കേസ് മുദ്ഗല്‍ സമിതി അന്വേഷിക്കേണ്ടെന്ന് ബിസിസിഐ. സുപ്രീംകോടതിയിലാണ് ബിസിസിഐ ഇക്കാര്യം വ വ്യക്തമാക്കിയത്. കേസ് സ്വതന്ത്ര ഏജന്‍സി അന്വേഷിക്കണമെന്നും ബിസിസിഐ ആവശ്യപ്പെട്ടു.
അന്വേഷണം ഏറ്റെടുക്കാന്‍ തയ്യാറാണെന്ന് ജസ്റ്റിസ് മുകുള്‍ മുദ്ഗല്‍ കമ്മിറ്റി ഇന്നും കോടതിയെ അറിയിച്ചു. അന്വേഷണത്തിന് സിബിഐയുടേയും, മുംബൈ ദല്‍ഹി പൊലീസിന്റെയും സഹായം ആവശ്യമാണെന്നും കമ്മിറ്റി കോടതിയെ അറിയിച്ചു.
സമിതിയിലെ അംഗങ്ങള്‍ നിക്ഷിപ്ത താത്പര്യത്തോടെയാണ് പ്രവര്‍ത്തിക്കുന്നതെന്ന് ബിഹാര്‍ ക്രിക്കറ്റ് അസോസിയേഷന് ആരോപിച്ചിരിന്നു. എന്നാല്‍ ഒത്തുകളി അന്വേഷിക്കുന്നതിന് പൊലീസിനും സിബിഐക്കും പരിമിതിയുണ്ടെന്നു കോടതി അഭിപ്രായപ്പെട്ടു.
തുടര്‍ന്നാണ് ഒത്തുകളിയെ കുറിച്ച് അന്വേഷിക്കാന്‍ കഴിയുമോയെന്ന് മുദ്ഗല്‍ കമ്മിറ്റിയോട് ആരാഞ്ഞത്. അതിന് തയ്യാറാണെന്ന് കമ്മിറ്റി കോടതിയെ അറിയിച്ചു. ഇതിനെ തുടര്‍ന്നാണ് എതിര്‍പ്പുമായി ബിസിസിഐ രംഗത്തെത്തിയത്. ഇക്കാര്യത്തില്‍ അന്തിമ തീരുമാനം കൈക്കൊള്ളേണ്ടത് സുപ്രീംകോടതിയാണ്. കേസ് പരിഗണിക്കുന്നത് സുപ്രീംകോടതി മാറ്റി വച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: