കൊച്ചി: ട്രാക്കിലെ അറ്റകുറ്റപ്പണികള്‍ക്കായി ഗതാഗതനിയന്ത്രണം ഏര്‍പ്പെടുത്തിയതോടെ സംസ്ഥാനത്ത് ട്രെയിന്‍ഗതാഗതം താറുമാറായി.
എറണാകുളം, തൃപ്പൂണിത്തുറ ഭാഗങ്ങളിലെ ട്രാക്കില്‍ ജോലികള്‍ നടക്കുന്നതിനാല്‍ ട്രെയിനുകള്‍ രണ്ട്മണിക്കൂര്‍ വരെ വൈകുമെന്നാണ് അറിയിച്ചിരുന്നതെങ്കിലും ട്രെയിനുകള്‍ പല സ്റ്റേഷനുകളിലും മണിക്കൂറുകളോളം പിടിച്ചിട്ടതോടെ പതിനായിരങ്ങള്‍ പെരുവഴിയിലായി.
സൗത്ത് സ്റ്റേഷനില്‍ മണിക്കൂറുകളോളം കാത്തുനിന്ന നൂറുകണക്കിന് യാത്രക്കാര്‍ ഒടുവില്‍ പ്രതിഷേധവുമായി രംഗത്തെത്തി. വേണ്ടത്ര മുന്‍കരുതലുകളില്ലാതെ ട്രെയിന്‍ സമയത്തില്‍ മാറ്റം വരുത്തിയതാണ് സ്ഥിതി വഷളാകാന്‍ കാരണമായത്. പാസഞ്ചര്‍ ട്രെയിനുകള്‍ റദ്ദാക്കിയിരുന്നുവെങ്കിലും ദീര്‍ഘദൂര ട്രെയിനുകളെ നിയന്ത്രണം ഏറെ വലച്ചു. ട്രെയിന്‍ ഗതാഗതം താറുമാറായതോടെ കെഎസ്ആര്‍ടിസി ബസുകളിലും ഇന്നലെ വന്‍തിരക്കാണ് അനുഭവപ്പെട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: