ന്യൂദല്‍ഹി: വിദേശ വനിതകള്‍ മിനിസ്കര്ട്ടിട്ട് കയറുന്നതിനാലാണ് ദല്‍ഹി ജുമാമസ്ജിദില്‍ ബോംബു സ്ഫോടനം നടത്തിയതെന്ന് ഇന്ത്യന്‍ മുജാഹിദ്ദീന്‍ സ്ഥാപക നേതാവ് യാസിന് ഭട്കല്.
2010 സെപ്തംബറിലാണ് ജുമാ മസ്ജിദില്‍ ബോംബു വച്ചത്.ഇതു സംബന്ധിച്ച കുറ്റപത്രത്തിലാണ് ഭട്കലിെന്റ മൊഴി രേഖപ്പെടുത്തിയിരിക്കുന്നത്. ഭട്കലും കൂട്ടാളി അസദുള്ള അഖ്തറുമാണ് ഇക്കാര്യം പൊലീസിനോട് സമ്മതിച്ചിരിക്കുന്നത്. ഇത്തരം മിനി സ്കര്ട്ടിടുന്നത് അനിസ്ലാമികമാണ്. അതിനാലാണ് മസ്ജിദിെന്റ മൂന്നാം കവാടത്തില്‍ ബോംബു വയ്ക്കാന്‍ തീരുമാനിച്ചത്.
ബോംബുവച്ചതിനു പുറമേ ബൈക്കിലെത്തിയവര്‍ ടൂറിസ്റ്റുകള്‍ക്കു നേരെ വെടിയുതിര്‍ക്കുകയും ചെയ്തിരുന്നു.ഈ സംഭവങ്ങളില്‍ രണ്ടു പേര്‍ക്ക് പരിക്കേറ്റു.മോഷ്ടിച്ച കാറില്‍ ഘടിപ്പിച്ച ശക്തി കുറഞ്ഞ ബോംബാണ് അന്ന് പൊട്ടിച്ചത്.ഫെബ്രുവരി പതിമൂന്നിന് പൂനയില്‍ നടന്ന ബോംബ് സ്ഫോടനം കഴിഞ്ഞ് അഞ്ചു മാസത്തിനുശേഷമാണ് പഹര്ഗഞ്ജിലെ ജര്‍മ്മന്‍ ബേക്കറിയില്‍ സ്ഫോടനം നടത്താന്‍ പദ്ധതിയിട്ടത്. ഈ സ്ഫോടനത്തില്‍ വിദേശികളടക്കം 17 പേരാണ് മരിച്ചത്.60 പേര്‍ക്ക് പരിക്കേറ്റു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: