കാസര്‍കോട്: ജലസേചന വകുപ്പ് കാസര്‍കോട് നഗരത്തിലും സമീപ പഞ്ചായത്തുകളിലും ഉപ്പുവെള്ളം വിതരണം ചെയ്യുന്ന സാഹചര്യത്തില്‍ താത്കാലിക തടയണ നിര്‍മ്മാണത്തിലെ അപാകത പരിശോധിക്കാന്‍ വിജിലന്‍സ് സംഘം റെയ്ഡ് നടത്തി. വാട്ടര്‍ അതോറിറ്റിയുടെ വിദ്യാനഗര്‍ ഓഫീസിലും ബാവിക്കരയിലെ തടയണ പ്രദേശത്തുമായിരുന്നു പരിശോധന. വിജിലന്‍സ് സിഐ ബാലകൃഷ്ണണ്റ്റെ നേതൃത്വത്തില്‍ രാവിലെ പത്ത് മണിക്ക് ആരംഭിച്ച പരിശോധന ഉച്ചക്ക് രണ്ട് മണിവരെ നീണ്ടു. താത്കാലിക തടയണ നിര്‍മ്മാണവുമായി ബന്ധപ്പെട്ട രേഖകള്‍ വിജിലന്‍സ് കസ്റ്റഡിയില്‍ എടുത്തു. നേരത്തെ നിര്‍മ്മിച്ച തടയണയുടെ അവശിഷ്ടങ്ങള്‍ നീക്കം ചെയ്തിട്ടില്ലെന്ന് വിജിലന്‍സ് കണ്ടെത്തി. പ്ളാസ്റ്റിക് ചാക്കുകള്‍ ഉപയോഗിച്ചാണ് തടയണ നിര്‍മ്മിക്കുന്നത്. മുന്‍ വര്‍ഷങ്ങളില്‍ തടയണ നിര്‍മ്മിക്കാനുപയോഗിച്ച പ്ളാസ്റ്റിക് ചാക്കുകള്‍ പുഴയില്‍ കുന്നുകൂടിയിട്ടുണ്ട്. മഴക്കാലത്ത് തടയണ നീക്കം ചെയ്യേണ്ടത് ടെണ്ടര്‍ സമയത്ത് തന്നെ വ്യക്തമാക്കേണ്ടതാണ്. ഇക്കാര്യത്തില്‍ വീഴ്ച ഉണ്ടായോ എന്ന് പരിശോധിക്കും. പ്രദേശത്തുനിന്നും അനിയന്ത്രിതമായ അളവില്‍ അനധികൃത മണല്‍ക്കടത്ത് നടക്കുന്നതായും വിജിലന്‍സ് കണ്ടെത്തി. താത്കാലിക റോഡ് നിര്‍മ്മിച്ച് വാന്‍ തോതിലാണ് മണല്‍ക്കടത്ത് നടക്കുന്നത്. ഉപ്പുവെള്ളം കയറുന്നതിന് മണല്‍ മാഫിയയുടെ പ്രവര്‍ത്തനം പ്രധാന കാരണമാകുന്നുണ്ട്. ഇത് നിയന്ത്രിക്കാന്‍ കര്‍ശന നടപടി സ്വീകരിക്കണമെന്നും റിപ്പോ ര്‍ട്ടില്‍ ആവശ്യപ്പെടും. സാമ്പത്തിക ക്രമക്കേട് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ വിശദമായ അന്വേഷണത്തിലൂടെ മാത്രമേ വ്യക്തമാകു എന്ന് സിഐ ബാലകൃഷ്ണന് പറഞ്ഞു. എല്ലാ വര്‍ഷവും താത്കാലിക തടയണ തകരുന്നത് പതിവായതോടെയാണ് വിജിലന്‍സ് അന്വേഷണത്തിനിറങ്ങിയത്. വിജിലന്‍സ് ഓഫീസര്‍മാരായ മധു, വിശ്വന് എന്നിവരും റെയ്ഡില്‍ പങ്കെടുത്തു. ജലസേചന വകുപ്പ് എഞ്ചിനീയര്‍ വിജയണ്റ്റെ സാന്നിധ്യത്തിലായിരുന്നു പരിശോധന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: