മുംബൈ: ഓഹരി വിപണികളില്‍ തുടര്‍ച്ചയായ രണ്ടാം ദിവസവും കുതിപ്പ്. സെന്‍സെക്സ് റെക്കോര്‍ഡ് മറികടന്ന് 22,853.03ലെത്തി. കഴിഞ്ഞ ദിവസം സെന്‍സെക്സ് 22,795.58ലെത്തിയിരുന്നു.
നിഫ്റ്റി 6,829 വരെ ഉയര്‍ന്നു. ഐടി ഓഹരികളാണ് ഇന്ന് നേട്ടമുണ്ടാക്കിയത്. ബാങ്കിങ്, ലോഹ ഓഹരികള്‍ക്ക് ഇന്ന് തിരിച്ചടി നേരിട്ടു. അതേസമയം ഡോളറുമായുള്ള രൂപയുടെ വിനിമയ നിരക്ക് 60.71ലേക്ക് ഇടിഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: