ന്യൂദല്‍ഹി: 1984 ല്‍ ഉണ്ടായ സിഖ് വിരുദ്ധ കലാപവും കൂട്ടക്കൊലയും നിയന്ത്രിക്കാതിരിക്കാന്‍ ദല്‍ഹി പൊലീസും സംസ്ഥാന സര്‍ക്കാരും ഒത്തുകളിച്ചെന്ന് വെളിപ്പെടുത്തുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു. കോബ്ര പോസ്റ്റ് എന്ന വെബ്സൈറ്റാണ് കോണ്‍ഗ്രസിനെ വെട്ടിലാക്കുന്ന പുതിയ ഒളിയ ക്യാമറ ദൃശ്യങ്ങള്‍ പുറത്ത് വിട്ടിരിക്കുന്നത്.
ദല്‍ഹിയിലെ വിവിധ പൊലീസ് സ്റ്റേഷനുകളിലെ ഹൗസ് ഓഫീസര്‍മാരെ ഒളിക്യാമറയില്‍ അഭിമുഖം നടത്തിയപ്പോഴാണ് അന്ന് നടന്ന പല സംഭവങ്ങളും ഇവര്‍ വിവരിച്ചത്. പക്ഷേ അന്നത്തെ ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ പ്രതികരിക്കാന്‍ മടിച്ചു. കോണ്‍ഗ്രസിന്റെ ചില പ്രാദേശിക നേതാക്കളാണ് കലാപത്തിന് നേതൃത്വം നല്‍കിയതെന്ന് ഓഫീസര്‍മാര്‍ പറഞ്ഞു. ജനത്തെ ഇളക്കിവിട്ടതും ഇവരാണ്. പൊലീസ് സേനയിലും സിക്ക് വിരുദ്ധ വികാരമുണ്ടായിരുന്നു.
കൊലയും കൊള്ളിവെയ്പും പ്രോത്സാഹിപ്പിക്കാന്‍ ഇവര്‍ കൂട്ടുനിന്നു. കലാപ സാദ്ധ്യതയെക്കുറിച്ച് താഴെത്തട്ടില്‍ നിന്ന് നല്കിയ മുന്നറിയിപ്പുകള്‍ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ അവഗണിക്കുകയായിരുന്നു ചെയ്തത്. സഹായവും സംരക്ഷണവും അഭ്യര്‍ത്ഥിച്ച് പൊലീസ് കണ്ട്രോള് റൂമില്‍ ലഭിച്ച് പല സന്ദേശങ്ങളും രേഖപ്പെടുത്തിയില്ല. സ്ഥലം മാറ്റുമെന്ന ഭീതിയില്‍ പല ഉദ്യോഗസ്ഥരും നടപടി സ്വീകരിക്കാന്‍ മടിക്കുകയായിരുന്നു ചെയ്തത്.
ഇന്ദിരാഗാന്ധി സിന്ദാബാദ് എന്നു മുദ്രാവാക്യം വിളിച്ചുകൊണ്ട് നടത്തുന്ന അക്രമങ്ങള്‍ കണ്ടില്ലെന്ന് നടിക്കാനായിരുന്നു നിര്‍ദ്ദേശം. തീവെയ്പ് നടത്തിയ സ്ഥലങ്ങളില്‍ പോകാന്‍ അഗ്നിശമന സേന തയ്യാറായില്ലെന്നും അഭിമുഖത്തില്‍ പങ്കെടുത്ത റിട്ട. ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: