വൈക്കം: മികച്ച ഗായികക്കുള്ള സംസ്ഥാന സര്‍ക്കാറിന്റെ പുരസ്ക്കാരം നേടിയ വൈക്കം വിജയലക്ഷ്മിക്ക് ബാലഗോകുലത്തിന്റെ സ്നേഹാദരവ്. ഇന്നലെ രാവിലെ വൈക്കം വിജയലക്ഷ്മിയുടെ വീട്ടിലെത്തിയ ഉദയനാപുരം വീരശിവജി ബാലഗോകുലത്തിലെ കുട്ടികള്‍ വൈക്കം വിജയലക്ഷ്മിക്ക് ഉപഹാരങ്ങള്‍ സമ്മാനിച്ചു.
സംസ്ഥാന അവാര്‍ഡിന് അര്‍ഹമായ ഒറ്റക്കുപാടും പൂങ്കൂയിലെ എന്ന ഗാനം ഉള്‍പ്പെടെ നിരവധി ഗാനങ്ങള്‍ ബാലഗോകുലത്തിലെ കൂട്ടുകാര്‍ക്കായി വിജയലക്ഷ്മി മധുരമായി പാടി. ദൈവത്തിന്റെ അനുഗ്രഹത്താലാണ് തനിക്ക് അവാര്‍ഡ് കിട്ടിയതെന്നും ബാലഗോകുലത്തിന്റെ കുട്ടികള്‍ക്ക് നന്മകള് ഉണ്ടാകട്ടെയെന്നും വൈക്കം വിജയലക്ഷ്മി പറഞ്ഞു. ആര്‍എസ്എസ് മണ്ഡല്‍കാര്യവാഹ് എം.മനു, ബാലഗോകുലം പ്രവര്‍ത്തകരായ രവീകൃഷ്ണന്‍, സി. ഷാജി തുടങ്ങിയവര്‍ സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: