ബര്‍മ്മിങ്ഹാം: ബ്രിട്ടണിലെ സ്കൂളുകളുടെ നടത്തിപ്പവകാശം ഭീകരവാദ ഇസ്ലാം സംഘടനകള്‍ കൈയടക്കുന്നു. ബര്‍മ്മിങ്ഹാം നഗരത്തിലുള്ള സ്കൂളുകളില്‍ ഇസ്ലാം മതവിശ്വാസികളല്ലാത്ത വിദ്യാര്‍ത്ഥികളെയും അദ്ധ്യാപകരെയും സ്കൂളില്‍നിന്ന് പുറത്താക്കി ഭീകരവാദ ബന്ധമുള്ള സംഘടനകള്‍ ഇസ്ലാമിക മൂല്യങ്ങളെ കുട്ടികളിലേയ്ക്ക് എത്തിക്കുന്നതിന് നിര്‍ബന്ധിക്കുകയാണെന്ന് വിദ്യഭ്യാസ വകുപ്പ് കുറ്റപ്പെടുത്തി.
സാധാരണഗതിയില്‍ സ്കൂളുകളുടെ നടത്തിപ്പവകാശം തദ്ദേശ ഭരണസമിതിക്കാണ്, ഗവണ്മെന്റില്നിന്ന് ഫണ്ടുകള്‍ ലഭിക്കുന്നുണ്ടെങ്കിലും തീരുമാനങ്ങള്‍ എടുക്കുന്നതും നടപ്പിലാക്കുന്നതും ഭരണസമിതി നേതൃത്വമാണ്. കടുത്ത ഇസ്ലാമിക വിശ്വാസികളെ ഭരണസമിതിയിലേയ്ക്ക് തെരഞ്ഞെടുത്ത് ഇസ്ലാം നിയമങ്ങളും മറ്റും ഇപ്പോള്‍ ഇവിടങ്ങളില്‍ ആസൂത്രിതമായി അടിച്ചേല്‍പ്പിക്കുകയാണ്. മുസ്ലിം ഭരണസമിതിയാണ് ഇസ്ലാം മതത്തില്‍പ്പെടാത്ത കുട്ടികളെയും അദ്ധ്യാപകരെയും മറ്റ് ഉദ്യേഗസ്ഥരെയും സ്കൂളില്‍നിന്ന് പുറത്താക്കുന്നത്. കൂടാതെ പഠ്യപദ്ധതികളിലും ഇസ്ലാമികതയും ഭീകരവാദവും പഠിപ്പിക്കുന്നു.
ബര്‍മ്മിങ്ഹാമിലെ പാര്‍ക്ക് വ്യൂ ഹയര്‍സെക്കന്‍ഡറി സ്കൂള്‍, ഗോള്‍ഡന്‍ ഹില്ലോക്ക് സ്കൂള്‍, നാന്‍സെന്‍ പ്രൈമറി സ്കൂള്‍ എന്നീ മൂന്ന് സ്കൂളുകളിലാണ് പ്രധാനമായും ഇസ്ലാമികസംഘടനകള്‍ പ്രവര്‍ത്തിക്കുന്നത്. ബ്രിട്ടനിലെ പ്രധാന ഇസ്ലാമിക സംഘടനയായ താഹീര്‍ ആലം ആണ് ഈ മൂന്ന് സ്കൂളുകളിലെയും ഭരണസമിതിയുടെ നേതൃത്വം വഹിക്കുന്നത്. ഇതു സംബന്ധിച്ച് പ്രമുഖ പത്രങ്ങളായ ഗാര്ഡിയന്, ടെലിഗ്രാഫ്, ബിബിസി തുടങ്ങിയ മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്തിട്ടുണ്ട്. ഇതിനെ തുടര്‍ന്ന് അധികൃതര്‍ വിശദീകരണങ്ങള്‍ തേടാനും അനേഷിക്കാനും തുടങ്ങിയിട്ടുണ്ട്.
പാര്‍ക്ക് വ്യൂ ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ പ്രധാനമായും ലൈംഗിക വേര്‍തിരിവാണ് നടക്കുന്നതെന്ന് പത്രങ്ങള്‍ വിശദീകരിക്കുന്നു. ആണ്‍കുട്ടികളെ ക്ലാസിന്റെ മുന്‍നിരയിലും പെണ്‍കുട്ടികളെ പുറകിലും വശങ്ങളിലുമാണ് ഇപ്പോള്‍ ഇരുത്തുന്നത്. പെണ്‍കുട്ടികള്‍ക്ക് ഹിതകരമല്ലാത്ത രീതിയിലാണ് വിദ്യാലയങ്ങള്‍ പ്രവര്‍ത്തിക്കുന്നതെന്നും മെട്രിക്കുലേഷന്‍ ലൈവലിലെ പാഠ്യപദ്ധതിയില്‍ ഇസ്ലാമികമല്ലാത്ത ഘടകങ്ങള്‍ നീക്കം ചെയ്യ്തുവെന്നും ഇത് ഇസ്ലാമികമൂല്യങ്ങള്‍ പഠിപ്പിക്കുന്നതിനുവേണ്ടിയാണെന്നും റിപ്പോര്‍ട്ടു പറയുന്നു. പുതിയ ഇസ്ലാമിക സിലബസ് പ്രകാരം പാഠഭാഗങ്ങള്‍ ആരംഭിക്കുന്നതും അവസാനിക്കുന്നതും ഇസ്ലാം പ്രാര്‍ത്ഥനയോടെയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. വിദ്യാര്‍ത്ഥികളോട് സ്വവര്‍ഗ്ഗഭോഗത്തിന്റെ ഉല്‍ഭവത്തെക്കുറിച്ചും യഹൂദവിരോധ കാഴ്ചപ്പാടുകളെക്കുറിച്ചും അല്‍ ഖ്വയ്ദയെക്കുറിച്ചും പ്രശംസിക്കുന്നരീതിയില് സംസാരിക്കുന്നതിനായി ഭീകരവാദി ഉപദേശിയായ ഷെയ്ഖ് ഷാദി അല്‍ സുലൈമാനെ സ്കൂള്‍ ഭരണസമിതി ക്ഷണിച്ചിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഗോള്‍ഡന്‍ ഹില്ലോക്ക് സ്കൂളില്‍ ലൈഗികസമത്വത്തെക്കുറിച്ചും സ്നേഹബന്ധത്തെക്കുറിച്ചും ചര്‍ച്ച ചെയ്യരുതെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്. ക്രൈസ്തവരും മറ്റ് മതത്തില്‍പ്പെട്ടവരുമാണ് ഏറ്റവും കൂടുതല്‍ വിവേചനത്തിന് ഇരയാക്കുന്നത്. എന്നാല്‍ പ്രൈമറി സ്കൂളായ നാന്‍സെന്‍ സ്കൂളിലെ 10ഉം 11 ഉം വയസുള്ള കുട്ടികള്‍ സാമൂഹ്യവിഷയങ്ങളെയും കലകളെയും സംഗീതത്തെയുംക്കുറിച്ച് പഠിക്കാതെ അറബി നിര്‍ബന്ധിത വിഷയമായി പഠിക്കുകയാണ്. ജീവശാസ്ത്രം ക്ലാസുകള്‍ ഇസ്ലാമികമൂല്യങ്ങള്‍ക്ക് അനുസൃതമായാണ് പഠിപ്പിക്കുന്നത്. മനുഷ്യോല്‍പ്പത്തിയെക്കുറിച്ച് ചെറിയവിവരണം മാത്രമാണ് നല്‍കുന്നത്. മനുഷ്യശരീരഘടനക്കുറിച്ച് പരാമര്‍ശിക്കുന്നുപോലുമില്ല.
മുസ്ലിം അല്ലാത്ത ഉദ്യോഗസ്ഥരോടും സ്ത്രീ ജീവനക്കാരോടും വളരെ പ്രാകൃതമായാണ് ഇടപെടുന്നത്. ഇസ്ലാമിക വ്യവസ്ഥയുടെ അടിസ്ഥാനത്തിലാണ് സ്കൂളിന് അംഗീകാരംവരെ ലഭിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ജീവനക്കാരുടെ നിയമനവും ഇസ്ലാം നേതാക്കള്‍ തന്നെയാണ് നടത്തുന്നത്. ബര്ഹിങ്ങ്ഹാം സിറ്റിയിലെ സ്കൂളുകള്‍ സലഭി ഇസ്ലാം നിയമങ്ങളെ അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്നുവെന്ന ആരോപണത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: