കരൗളി (രാജസ്ഥാന്): രാജസ്ഥാനിലെ മോദി തരംഗത്തില്‍ കോണ്‍ഗ്രസിന് സമനില തെറ്റുന്നു. ബിജെപിക്ക് വോട്ട് ചെയ്യണമെന്ന് അഭ്യര്‍ത്ഥിച്ചുകൊണ്ടുള്ള പരസ്യങ്ങള്‍ കാണാതിരിക്കാന്‍ ടിവി ഓഫ് ചെയ്യണമെന്നാണ് രാജസ്ഥാനിലെ കോണ്‍ഗ്രസ് നേതൃത്വം വോട്ടര്‍മാരോട് അഭ്യര്‍ത്ഥിക്കുന്നത്. അവശേഷിക്കുന്ന അഞ്ച് ലോക്സഭാ സീറ്റിലേക്കുള്ള വോട്ടെടുപ്പ് കഴിയുന്ന ഏപ്രില്‍ 29 വരെ ടിവി ഓഫ് ചെയ്യാന്‍ കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ സി.പി. ജോഷിയാണ് ജനങ്ങളെ ആഹ്വാനം ചെയ്തത്. രാഹുല്‍ഗാന്ധി പങ്കെടുത്ത തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിലാണ് ജോഷി വിചിത്രമായ ഈ അഭ്യര്‍ത്ഥന നടത്തിയത്.
രാജസ്ഥാനില്‍ 25 ലോക്സഭാ സീറ്റുകളാണ് ആകെയുള്ളത്. 20 സീറ്റില്‍ ഏപ്രില്‍ 17ന് വോട്ടെടുപ്പ് നടന്നിരുന്നു. 63 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയത്. 2009ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ 48 ശതമാനമായിരുന്നു പോളിംഗ്. ഇക്കുറി എല്ലാ സീറ്റും ബിജെപി തൂത്തുവാരുമെന്ന അഭിപ്രായ സര്‍വെകളുടെ പശ്ചാത്തലത്തില്‍ പോളിംഗ് ശതമാനം വന്‍തോതില്‍ ഉയര്‍ന്നത് കോണ്‍ഗ്രസ് നേതാക്കളുടെ ചങ്കിടിപ്പ് കൂട്ടിയിരിക്കുകയാണ്.
കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസാണ് രാജസ്ഥാനിലെ ഭൂരിപക്ഷം സീറ്റിലും ജയിച്ചത്. ഇക്കുറി കനത്ത പരാജയം നേരിടേണ്ടിവരുമെന്നതിലുള്ള പരിഭ്രാന്തിയാണ് ബിജെപിയുടെ പരസ്യം കാണാതിരിക്കാന്‍ ടിവി ഓഫ് ചെയ്യണമെന്നും മറ്റുമുള്ള പരിഹാസ്യമായ ആവശ്യങ്ങളുമായി രംഗത്തുവരാന്‍ കോണ്‍ഗ്രസ് നേതാക്കളെ പ്രേരിപ്പിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: