പാലക്കാട്: സംസ്ഥാനത്തേക്ക് പരിശോധനകളില്ലാതെ വീണ്ടും മാടുകളെ കടത്തുന്നു. കുളമ്പ് രോഗം ഇപ്പോഴും നിയന്ത്രണവിധേയമാകാതെ തുടരുന്നതിനിടയിലാണ് അധികൃതരുടെ ഒത്താശയോടെ തമിഴ്നാട്ടില്‍ നിന്ന് കാലികളെ കൊണ്ടുവരുന്നത്. ഈസ്റ്റര്‍ പ്രമാണിച്ച് സംസ്ഥാനത്ത് ആയിരക്കണക്കിന് മ്യഗങ്ങളെയാണ് കശാപ്പ് ചെയ്തത്. ഇവയൊന്നും തന്നെ പരിശോധനകള്‍ നടത്താതെയാണ് ചെയ്തതെന്ന് പറയുന്നു. ഈ ദിവസങ്ങളില്‍ നൂറുക്കണക്കിന് അനധികൃത അറവുശാലകളാണ് പ്രത്യക്ഷപ്പെട്ടത്.
അംഗീകൃത അറവ്ശാലകള്‍ക്ക് തന്നെ കുളമ്പ് രോഗത്തിന്റെ പശ്ചാത്തലത്തില്‍ അനുമതി നിഷേധിച്ചിരിക്കുന്ന സന്ദര്‍ഭത്തിലാണ് അനധികൃത അറവുശാലകള്‍ പ്രത്യക്ഷപ്പെട്ടത്. ചെക്ക് പോസ്റ്റ്കള് വഴി വരാതെ ഇടവഴികളിലൂടെയാണ് മാടുകളെ കടത്തിയിരുന്നത്. പോത്ത്, എരുമ, പശു എന്നിവയെയാണ് കടത്തിയിരുന്നത്.
സംസ്ഥാനത്ത് തന്നെയുള്ള മാടുകളെയും പരിശോധനകള്‍ക്ക് വിധേയമാക്കാതെയാണ് കശാപ്പ് ചെയ്തിരുന്നത്. ഇതിനിടയില്‍ കുളമ്പ് രോഗം ബാധിച്ച് പശുക്കള്‍ ചത്ത ക്ഷീര കര്‍ഷകര്‍ക്ക് ഇനിയും സര്‍ക്കാര്‍ പ്രഖ്യാപിച്ച ധനസഹായം പൂര്‍ണ്ണമായും ലഭിച്ചിട്ടില്ലെന്ന പരാതിയും നിലനില്‍ക്കുന്നുണ്ട്. സംസ്ഥാന സര്‍ക്കാരും, മൃഗസംരക്ഷണ വകുപ്പും പ്രത്യേകം സഹായങ്ങള്‍ പ്രഖ്യാപിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: