ആറന്മുള: ആറന്മുളയുടെ സംസ്കാരം നശിപ്പിക്കാനുള്ള ശ്രമം കൂടിയാണ് വിമാനത്താവള പദ്ധതിക്ക് പിന്നിലെന്ന് അയ്യപ്പ സേവാ സമാജം അഖിലേന്ത്യാ ട്രഷറര്‍ വി.പി. മന്മഥന് നായര്‍ അഭിപ്രായപ്പെട്ടു. വിമാനത്താവള വിരുദ്ധ സമരത്തിന്റെ അറുപത്തിആറാം ദിവസം സത്യാഗ്രഹം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഒരു ജനതയെ തകര്‍ക്കാനുള്ള ഏറ്റവും എളുപ്പവഴി അവരുടെ സംസ്കാരത്തെ ഇല്ലാതാക്കുകയെന്നതാണ്. മന്മഥന് നായര്‍ പറഞ്ഞു. ആര്‍എസ്എസ് പത്തനതിട്ട താലൂക്ക് സംഘചാലക് റ്റി.ആര്. ബാലചന്ദ്രന് അദ്ധ്യക്ഷത വഹിച്ചു. അമ്പോറ്റി കോഴഞ്ചേരി, എ. പത്മകുമാ്ര്, ആര്.സി.നായര്‍, മധു, കെ.ജി. പ്രകാശ്, ഗോപിനാഥപിള്ള, സി. കൊച്ചുണ്ണി, അശോകന് കുളനട, കെ. ഉദയന്‍, വേണുഗോപാല്‍, പി.കെ. രാജു, സി. ബാബു, കെ.ഐ. ജോസഫ് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: