പൂച്ചാക്കല്‍(ആലപ്പുഴ): മാക്കേക്കടവ്-നേരെകടവില്‍ ചങ്ങാട സര്‍വീസ് നിര്‍ത്തിയിട്ട് ആഴ്ചകള്‍ പിന്നിട്ടിട്ടും അധികൃതര്‍ക്ക് അനക്കമില്ല. യാത്രക്കാര്‍ ജീവന് പണയം വെച്ചാണ് വഞ്ചിയാത്ര നടത്തുന്നത്. മാക്കേക്കടവ്-നേരെ കടവില്‍ മാര്‍ച്ച് 31 ന് ചങ്ങാട സര്‍വീസിന്റെ കരാര്‍ അവസാനിച്ചു. തുടര്‍ന്ന് ഏപ്രില്‍ ഒന്നുമുതല്‍ ജങ്കാര്‍ സര്‍വീസ് തുടങ്ങാന്‍ കരാര്‍ നല്‍കിയെങ്കിലും ആഴ്ചകള്‍ കഴിഞ്ഞിട്ടും സര്‍വീസ് ആരംഭിച്ചിട്ടില്ല. ജെട്ടിയില്ലെന്നതാണ് കാരണം.
കരാറുകാരും പഞ്ചായത്ത് അധികൃതരും തമ്മിലുള്ള ഒത്തുകളിയാണ് സര്‍വീസ് ആരംഭിക്കാത്തതിനു പിന്നില്‍. ദിവസേന ആയിരത്തിലധികം യാത്രക്കാരും വാഹനവും കടന്നുപോയിക്കൊണ്ടിരുന്ന ചങ്ങാടവും ജങ്കാര്‍ സര്‍വീസും ഇല്ലാത്തിനാല്‍ യാത്രക്കാര്‍ ഏറെ ബുദ്ധിമുട്ടിലാണ്. കടത്തുവള്ളത്തെയാണ് ആശ്രയിക്കുന്നത്. യാത്രക്കാരെ കുത്തിനിറച്ച് വള്ളത്തിലുള്ള യാത്ര അപകടകരമാണ്. കാറ്റും ഓളവുമുള്ളപ്പോള് ജീവന് പണയം വെച്ചുവേണം വള്ളത്തില്‍ യാത്രചെയ്യാന്‍. ജങ്കാര്‍ സര്‍വീസ് ഉണ്ടായിരുന്ന തവണക്കടവ്- വൈക്കം സര്‍വീസിലും ജങ്കാര്‍ സര്‍വീസ് മുടങ്ങിക്കിടക്കുന്നതിനാല്‍ വാഹനയാത്രക്കാര്‍ ഏറെ ബുദ്ധിമുട്ട് നേരിടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: