കോട്ടയം: സംസ്ഥാനത്ത് ഭക്ഷ്യസുരക്ഷാപദ്ധതി നടപ്പാക്കുമ്പോള്‍ 61 ലക്ഷം കുടുംബങ്ങള്‍ക്ക് റേഷനും റേഷന്‍കാര്‍ഡും നഷ്ടമാകുമെന്ന് ഓള് ഇന്ത്യാ റേഷന്‍ ഡീലേഴ്സ് അസോസിയേഷന് ദേശീയ സെക്രട്ടറി ബേബിച്ചന് മുക്കാടന്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.
ഭക്ഷ്യസുരക്ഷാ പദ്ധതി പ്രകാരം ബിപിഎല്‍ കുടുംബങ്ങള്‍ക്കുമാത്രമായി റേഷന്‍ പരിമിതപ്പെടുത്തും. ഇതനുസരിച്ച് ഒന്നരക്കോടി പേര്‍ക്കേ റേഷന്‍ ലഭിക്കൂ. പദ്ധതി നടപ്പാക്കുന്നതോടെ 9.29 ലക്ഷം മെട്രിക് ടണ്‍ ഭക്ഷ്യധാന്യമേ കേന്ദ്രവിഹിതമായി ലഭിക്കൂ.
കഴിഞ്ഞ സാമ്പത്തികവര്‍ഷം 14.72 ലക്ഷം മെട്രിക് ടണ്‍ ഭക്ഷ്യധാന്യം ലഭിച്ചിരുന്നു. 9.29 ലക്ഷം മെട്രിക് ടണ്‍ ഭക്ഷ്യധാന്യത്തില്‍ നിന്നും അംഗന്‍വാടി, മുലയൂട്ടുന്ന അമ്മമാര്‍, സ്കൂളുകളിലെ ഉച്ചഭക്ഷണം എന്നീ വിഭാഗങ്ങള്‍ക്കും പങ്കുവയ്ക്കേണ്ടിവരും. ബാക്കി മാത്രമേ പൊതുവിതരണ സമ്പ്രദായത്തിലൂടെ ബിപിഎല്‍ കുടുംബങ്ങള്‍ക്കു ലഭിക്കുകയുള്ളൂ. നിലവില്‍ 35 കിലോഗ്രാം ഭക്ഷ്യധാന്യം ലഭിച്ചിരുന്ന ബിപിഎല്‍ കുടുംബത്തിന് പുതിയ നിയമമനുസരിച്ച് ഒരംഗത്തിന് അഞ്ചു കിലോ ഭക്ഷ്യധാന്യം മാത്രമാണ് ഒരു മാസത്തേക്ക് ലഭിക്കുക. പത്രസമ്മേളനത്തില്‍ അസോസിയേഷന് സംസ്ഥാന പ്രസിഡന്റ് കെ.ആര്. അരവിന്ദാക്ഷനും സംസ്ഥാന സെക്രട്ടറി ജി. രാധാകൃഷ്ണനും പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: