കൊച്ചി: കസ്തൂരിരംഗന്‍ വിഷയത്തില്‍ ഇപ്പോഴും ആശങ്ക തുടരുകയാണെന്നു സീറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. സര്‍ക്കാര്‍ ഈ വിഷയത്തില്‍ സ്വീകരിച്ച നടപടികള്‍ തൃപ്തികരമല്ല. ജനങ്ങള്‍ ഭരണത്തില്‍ അസന്തുഷ്ടരാണ്. കേന്ദ്രത്തില്‍ ഐക്യമുള്ള സര്‍ക്കാര്‍ വരണമെന്നും അദ്ദേഹം പറഞ്ഞു.
എറണാകുളം സെന്റ് മേരീസ് ബസിലിക്കയില്‍ ഇന്നലെ രാവിലെ നടന്ന പെസഹാ തിരുക്കര്‍മങ്ങളില്‍ മുഖ്യകാര്‍മികത്വം വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: