തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തില്‍10 കോടി രൂപയുടെ മയക്കുമരുന്നുമായി വിദേശത്തേക്ക് കടക്കാന്‍ ശ്രമിച്ച യാത്രക്കാരിയെ പിടികൂടി. സിംബാവേ സ്വദേശിനിയായ എല്‍ദര്‍(28) ആണ് പിടിയിലായത്. ഇവരില്‍ നിന്നും 25 കിലോഗ്രാം എഫിഡ്രിന്‍ മയക്കുമരുന്ന് കസ്റ്റംസ് അധികൃതര്‍ പിടിച്ചെടുത്തു.
തിരുവനന്തപുരത്ത് നിന്നും ബുധനാഴ്ച പുലര്‍ച്ചെ 4.30 ന് ദോഹയിലെക്ക് പോയ ഖത്തര്‍ എയര്‍വേയ്സ് വിമാനത്തിലെ യാത്രക്കാരിയായിരുന്നു എല്‍ദര്‍.38 ചെറിയപെട്ടികളിലാക്കിയാണ് ഇവര്‍ മയക്ക് മരുന്ന് കടത്തിയത്. ഓരോ ചെറിയ പെട്ടികളിലും 650 ഗ്രാമോളം തൂക്കത്തിലാണ് മയക്ക് മരുന്ന് നിറച്ചത്. കറുത്ത നിറത്തിലുളളതും കുഴല്‍ രൂപത്തിലുളളതുമായ മയക്ക് മരുന്ന് പ്ലാസ്റ്റിക് കവറില്‍ നിറച്ചശേഷം പെട്ടികള്‍ക്കുള്ളിലാക്കി വര്‍ണ്ണപേപ്പര്‍ കൊണ്ട് പൊതിഞ്ഞിരുന്നു. നാല്് ചെറിയ പെട്ടികള്‍ ചേര്‍ത്ത് ഒറ്റപെട്ടിയായി വര്‍ണ്ണനിറത്തിലുള്ള പേപ്പര്‍ പൊതിഞ്ഞ് അവയുടെ പുറത്ത് നൂല്കൊണ്ട് നിര്‍മ്മിച്ച കുഞ്ചലങ്ങള്‍ ചേര്‍ത്ത് ഒട്ടിച്ചാണ് മരുന്നു കടത്തിയത്.
സിംബാവേയില്‍ നിന്നും ദല്‍ഹിയിലെ അമിറ്റി യൂണീവേഴ്സിറ്റിയില്‍ പഠിക്കുന്നതിനുള്ള വിസയുമായാണ് എല്‍ദര്‍ ഇന്ത്യയില്‍ എത്തിയത.് ഡല്‍ഹിയില്‍ വച്ച് സുഹ്യത്തായ നൈജീരീയക്കാരനാണ് ഇവര്‍ക്ക് മയക്ക് മരുന്ന് അടങ്ങിയ ബാഗ് നല്‍കിയത്.അവിടെ നിന്നും തിരുവനന്തപുരത്ത് വിമാനത്തിലെത്തിയശേഷം തമ്പാനൂരിലെത്തി ലോഡ്ജില്‍ താമസിച്ചു. ബുധനാഴ്ച പുലര്‍ച്ചെ രണ്ടുമണിയോടെ തിരുവനന്തപുരം വിമാനത്താവളത്തിലെത്തി. കസ്റ്റംസ് പരിശോധനക്കെത്തിയ ഇവരുടെ ബാഗ് വിമാന ഏജന്‍സി എക്സ്റേ പരിശോധനക്ക് വിധേയമാക്കി. സംശയം തോന്നിയ ജീവനക്കാര്‍ കസ്റ്റംസ് അധികൃതരെ അറിയിക്കുകയായിരുന്നു.
ദല്‍ഹിയില്‍ വച്ച് സുഹ്യത്ത് തന്നയച്ചതാണെന്നും ജോഹന്നസ് ബര്‍ഗില്‍ ഇവ എത്തിക്കാനുമാണ് തന്നോട് പറഞ്ഞതെന്നുമാണ് ഇവര്‍ കസ്റ്റംസ് അധികൃതരുടെ ചോദ്യം ചെയ്യലില്‍ പറഞ്ഞത്.കസ്റ്റംസ് അഡീഷണല്‍ കമ്മീഷണര്സോഫിയാ എം.ജോയ്. അസിസ്റ്റന്‍ഡ് കമ്മീഷണര്‍മാരായ സഞ്ജയ് ബംഗാര്ത്തലെ, അനൂപ് കുമാര്‍,സൂപ്രണ്ട് കെ.ജി.ലൂക്ക് ,ഇന്‍സ്പെക്ടര്‍മാരായ അജിത് കുമാര്‍, ജയകുമാര്‍, ഉദയകുമാര്‍ എന്നിവരാണ് മയക്ക് മരുന്ന് പിടിച്ചെടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: