കല്‍പ്പറ്റ : മാതൃഭൂമി ഡയറക്ടര്‍ കല്‍പ്പന കൃഷ്ണമോഹന് (64) അന്തരിച്ചു. മാതൃഭൂമി മുന്‍ മാനേജിങ് ഡയറക്ടര്‍ പരേതനായ എം.ജെ.കൃഷ്ണമോഹന്റെ ഭാര്യയാണ്. 1999 ജൂലായ് 12 നാണ് മാതൃഭൂമി ഡയറക്ടറായി ചുമതലേറ്റത്.
പരേതനായ എം.വി.വീരേന്ദ്രകുമാറിന്റെയൂം ലീലയുടെയും മകളായി 1949 ആഗസ്ത് ഏഴിന് മൈസൂരിലായിരുന്നു ജനനം. ചെറുപ്പത്തിലെ അമ്മ മരിച്ചു. പിന്നീട് ഇളയമ്മ ശാലിനിയാണ് വളര്‍ത്തിയത്. മൈസൂര്‍ ക്രൈസ്റ്റ് കിങ് കോണ്‍വെന്റ് സ്കൂളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. 1966 ഏപ്രില്‍ 27 ന് എം.ജെ കൃഷ്ണമോഹനുമായി വിവാഹം. കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയിലായിരുന്നു അന്ത്യം.
മക്കള്‍: മധുമതി (അക്ഷര പ്ലേ സ്്കൂള്‍, കല്‍പ്പറ്റ നോര്‍ത്ത്), മാതൃഭൂമി ഡയറക്ടര്‍ എം.കെ.ജിനചന്ദ്രന്, പ്ലാന്റര്‍ എം.കെ.വിവേക്. മരുമക്കള്‍: പ്ലാന്റര്‍ എം.എസ്.പി മനോജ്, സ്വപ്ന, പൂനം. സഹോദരങ്ങള്‍ അരുണ, ലീല, അജിത്കുമാര്‍. കൊളഗപ്പാറ വിജയ പാതിരിപ്പാറ എസ്റ്റേറ്റില്‍ പൊതുദര്‍ശനത്തിനുശേഷം അവിടെ സംസ്കരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: